
പരീക്ഷണങ്ങൾക്കൊടുവിൽ ലെഡിനെ (ഈയം) സ്വർണമാക്കി മാറ്റി ശാസ്ത്രജ്ഞർ. സേണിന്റെ ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC) എന്നറിയപ്പെടുന്ന യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിലെ (സേണ്‍-CERN) ഭൗതികശാസ്ത്രജ്ഞരാണ് ലെഡിനെ താൽക്കാലികമായി സ്വർണ്ണമാക്കി മാറ്റിയത്. ലെഡ് ന്യൂക്ലിയസുകളുടെ ഉയർന്ന ഊർജ്ജ കൂട്ടിയിടികളിൽ, ഗവേഷകർ സ്വർണ ന്യൂക്ലിയസുകളുടെ രൂപീകരണം കണ്ടെത്തി. ALICE (A Large Ion Collider Experimetn) പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ പരീക്ഷണത്തിലായിരുന്നു കണ്ടെത്തല്‍. മഹാവിസ്ഫോടനത്തിന് തൊട്ടുപിന്നാലെയുണ്ടായ അവസ്ഥകളെയും കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നതായിരുന്നു പ്രൊജക്ടെന്ന് ഗവേഷകർ പറയുന്നു. ഫിസിക്കൽ റിവ്യൂ ജേണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
CERN പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം, അടിസ്ഥാന ലോഹമായ ലെഡിനെ സ്വർണ്ണമാക്കി മാറ്റുക എന്നത് മധ്യകാല ആൽക്കെമിസ്റ്റുകളുടെ സ്വപ്നമായിരുന്നു. മങ്ങിയ ചാരനിറത്തിലുള്ള, താരതമ്യേന സമൃദ്ധമായ ലെഡിന് സ്വർണത്തിന് സമാനമായ സാന്ദ്രതയുണ്ടെന്ന നിരീക്ഷണത്തിൽ നിന്നാണ് ക്രിസോപോയ എന്നറിയപ്പെടുന്ന അന്വേഷണത്തിന് പ്രചോദനമായത്. എന്നാൽ, ലെഡും സ്വർണഴും വ്യത്യസ്ത രാസ മൂലകങ്ങളാണെന്നും ഒന്നിനെ മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയില്ലെന്നും വളരെ പിന്നീടാണ് വ്യക്തമായത്.
ഇരുപതാം നൂറ്റാണ്ടിൽ ന്യൂക്ലിയർ ഫിസിക്സിന്റെ ഉദയത്തോടെ, ഘന മൂലകങ്ങൾക്ക് സ്വാഭാവികമായോ റേഡിയോ ആക്ടീവ് ക്ഷയം വഴിയോ ലബോറട്ടറിയിൽ ന്യൂട്രോണുകളുടെയോ പ്രോട്ടോണുകളുടെയോ കൂട്ടിയിടിക്കൽ വഴിയോ മറ്റ് മൂലകമായി മാറാൻ കഴിയുമെന്ന് കണ്ടെത്തി. മുമ്പ് സ്വർണം കൃത്രിമമായി ഉൽപാദിപ്പിച്ചിട്ടുണ്ടെങ്കിലും LHC-യില്‍ ഈയത്തിന്റെ അണുകേന്ദ്രങ്ങള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ (near-miss collisions) ഉള്‍പ്പെടുന്ന പുതിയ സംവിധാനത്തിലൂടെയാണ് ഈയം സ്വര്‍ണ്ണമായി മാറ്റിയിരിക്കുന്നതെന്നാണ് പ്രത്യേകത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]