
തുടർച്ചയായ 35–ാം വർഷവും എസ്എസ്എൽസിക്ക് നൂറു ശതമാനം വിജയയുമായി എരഞ്ഞിപ്പാലം കരുണ സ്കൂൾ
കോഴിക്കോട് ∙ ഒന്നോ രണ്ടോ മൂന്നോ വർഷമല്ല തുടർച്ചയായ 35–ാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയവുമായി എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂൾ സുവർണ ചരിത്രമെഴുതുകയാണ്. വെല്ലുവിളികളെ തോൽപ്പിച്ച് ജീവിതത്തിൽ വലിയ വിജയം കൊയ്യുന്നവരാണ് ഈ കുഞ്ഞുങ്ങൾ.
അതിനെ അപേക്ഷിച്ച് അവർക്ക് എസ്എസ്എൽസി പരീക്ഷയിലെ വിജയമെന്നത് ജീവിതത്തിലെ ചെറിയൊരു വിജയം മാത്രമാണ്. കരുണ സ്കൂളിൽ ഇത്തവണ പതിനൊന്ന് കുട്ടികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്.
ഒരു കുട്ടി 9 വിഷയങ്ങൾക്ക് എ പ്ലസ് നേടി. മറ്റു കുട്ടികൾ മികച്ച വിജയം കൊയ്തു.
മലയാളം, ഇംഗ്ലിഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സാമൂഹ്യപാഠം, ഐടി വിഷയങ്ങളിലാണ് പരീക്ഷ. ജനറൽ സ്കൂളിലെ ഹിന്ദിക്കു പകരം വൊക്കേഷനൽ സബ്ജക്റ്റ് ആയ തയ്യൽ ആണ് കുട്ടികൾ പഠിക്കുന്നത്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്നുള്ള ചിട്ടയായ പരിശീലനമാണ് വിജയത്തുടർച്ചയുടെ കാരണമെന്ന് അധ്യാപകർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]