സ്വന്തം ലേഖകൻ
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പനി മരണം. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന് ഗോകുല്‍ (13) ആണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഇന്നലെ വൈകീട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദ്ദി, പനി, തലവേദന എന്നി ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്.
ഇന്ന് രാവിലെ അഞ്ചുമണിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കുട്ടിക്ക് മരണം സംഭവിച്ചത്. ഏത് തരത്തിലുള്ള പനിയാണ് കുട്ടിയെ ബാധിച്ചത് എന്ന് വ്യക്തമല്ല. കുട്ടിയുടെ സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ അയക്കും. രണ്ടുദിവസത്തിനകം ഫലം ലഭ്യമാകുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുകയാണ്. കേരളത്തിൽ ഒരാഴ്ച്ചയ്ക്കിടെ 69,222 പേർക്ക് പനി ബാധിച്ചത്. ഒരാഴ്ച്ചയ്ക്കിടെ 413 പേർക്ക് ഡെങ്കിപ്പനിയും 30 പേർക്ക് എലിപ്പനിയും 9 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
ഇടുക്കി ജില്ലയില്‍ മാത്രം ഈ മാസം 14 ഡെങ്കിപ്പനി കേസുകളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൊടുപുഴ അടക്കമുള്ള ലോ റേഞ്ച് മേഖലകളിലാണ് എറ്റവുമധികം ഡെങ്കിപനി കേസുകളുള്ളത്. എലിപ്പനിയെന്ന് സംശയിക്കുന്ന 7 പേര് ചികില്‍സയിലുണ്ട്.
The post പനിയിൽ വിറച്ച് കേരളം; കുറ്റിപ്പുറത്ത് പനി ബാധിച്ച് പതിമൂന്നുകാരൻ മരിച്ചു; താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]