
‘അതു ചാരമാക്കിയിട്ടുണ്ട്’; പാക്ക് ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് കരസേന– വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ അപ്പുറത്തെ പാക്കിസ്ഥാൻ ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ കരസേന. മേയ് 8, 9 തീയതികളിൽ രാത്രി പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങൾക്കുള്ള മറുപടിയെന്ന കുറിപ്പോടെയാണ് ഇന്ത്യയ്ക്കുനേരെ ഡ്രോണുകൾ പ്രയോഗിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകൾ തകർക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടത്.
‘‘ജമ്മു കശ്മീരിലും പഞ്ചാബിലും പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്കു മറുപടിയായി ഇന്ത്യൻ സൈന്യം പാക്കിസ്ഥാന്റെ ലോഞ്ച് പാഡുകൾക്കു നേരെ ആസൂത്രിത വെടിവയ്പ് നടത്തി അവയെ ചാരമാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായിരുന്ന ഈ ലോഞ്ച് പാഡുകളിൽനിന്നാണ് ഇന്ത്യയിലെ സാധാരണക്കാർക്കും സൈനികർക്കുമെതിരെ പാക്കിസ്ഥാൻ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്.’’–കരസേന പറഞ്ഞു.