
മുംബൈ: രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കുന്ന 2027ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആതിഥേയരാവാന്‍ ഐസിസിയെ സന്നദ്ധത അറിയിച്ച് ഇന്ത്യ. കഴിഞ്ഞ മാസം ചേര്‍ന്ന് ഐസിസി ബോര്‍ഡ് യോഗത്തിലാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാവാനുള്ള സന്നദ്ധത ഐസിസിയെ ഔദ്യോഗികമായി അറിയിച്ചത്. ജൂണിലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടൊണ് 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ രണ്ട് ഫൈനലുകള്‍ക്കും വേദിയായത് ഇംഗ്ലണ്ടായിരുന്നു. 2021ലെ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിന് ഹാംപ്ഷെയറിലെ റോസ്ബൗളും 2023ലെ ഇന്ത്യ-ഓസ്ട്രേലിയ ഫൈനലിന് ഓവലും വേദിയായി. 2025ലെ ഫൈനലിനും വേദിയാവുന്നത് ഇംഗ്ലണ്ടാണ്. അടുത്തമാസം 11 ന് തുടങ്ങുന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ലോര്‍ഡ്സാണ് വേദിയാവുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് വേദിയാവാന്‍ ഐസിസി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സന്നദ്ധത അറിയിച്ചത്.
ജൂണിലാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ നടത്താറുള്ളത്. ഇംഗ്ലണ്ടില്‍ വേനല്ക്കാലമായതിനാലാണ് ആദ്യ മൂന്ന് ഫൈനലുകൾക്കും ഇംഗ്ലണ്ടിനെ വേദിയായി തെരഞ്ഞെടുത്തത്. മണ്‍സൂൺ കാലമാണെന്നതായിരുന്നു ഇന്ത്യയില്‍ ഫൈനല്‍ നടത്താനുള്ള വെല്ലുവിളിയായി പറഞ്ഞിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും മഴ വില്ലനായിരുന്നു. ആദ്യ ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റപ്പോള്‍ 2023ലെ ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റു. ഇത്തവണ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
2027ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദി ഇന്ത്യക്ക് അനുവദിച്ചാല്‍ ബിസിസിഐ നേരിടാന്‍ പോകുന്ന വെല്ലുവിളി പാകിസ്ഥാന് ഫൈനലിലെത്തിയാല്‍ എന്തുചെയ്യുമെന്നതാണ്. 2027വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം ഇരു ടീമുകളും നിഷ്പക്ഷ വേദിയില്‍ മാത്രമെ കളിക്കൂവെന്നതാണ് ധാരണ. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് വേദിയ അനുവദിച്ചാലും പാകിസ്ഥാന് ഫൈനലിലെത്തിയാല്‍ ഫൈനല്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റേണ്ടിവരുമെന്നതാണ് ഇന്ത്യക്ക് വിലങ്ങുതടിയാകുന്ന കാര്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]