
2024 റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത സർജന്റ് ബി. ശിവാനന്ദിന് എസ്എസ്എൽസി ഫുൾ എ പ്ലസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരിമണ്ണൂർ∙ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 2024 റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത സർജന്റ് ബി. ശിവാനന്ദിന് എസ്എസ്എൽസി ഫുൾ എ പ്ലസ്. ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യ ഹൈസ്കൂൾ എൻസിസി കേഡറ്റായ ശിവാനന്ദ് കൾചറൽ വിഭാഗത്തിലൂടെയാണ് യോഗ്യത നേടിയത്.
ഡൽഹി ക്യാംപിന് മുൻപ് ഒൻപതു ഘട്ടങ്ങളിലായി മത്സരങ്ങളിൽ നിന്നാണ് ശിവാനന്ദ് ജയിച്ചുകയറിയത്. 9 മാസത്തോളം ക്യാംപുകളിലായിരുന്നതിനാൽ ക്ലാസ് നഷ്ടപ്പെട്ടിരുന്നു. ഈ അധ്യയന വർഷം സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി. അധ്യാപകരായ ഉടുമ്പന്നൂർ മഞ്ചിക്കല്ല് ശങ്കരമംഗലം വീട്ടിൽ കെ.എസ്.ബിനീഷ്, വി.കെ.സുഗന്തി എന്നിവരുടെ മകനാണ്. കാനഡയിൽ ഉപരിപഠനം നടത്തുന്ന ബി.ദേവാനന്ദ് ഏക സഹോദരനാണ്.