
പോക്സോ കേസിലെ പ്രതി അതിജീവിതയുടെ അമ്മയേയും 15 വർഷം മുൻപ് പീഡിപ്പിച്ചെന്നു പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ മകളെ പീഡിപ്പിച്ച കേസിലെ പ്രതി 15 വർഷം മുൻപ് തന്നെയും പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി കുട്ടിയുടെ അമ്മ. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് അതിജീവിതയുടെ അമ്മ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ മകൾ 9,10 ക്ലാസുകളിൽ പഠിച്ചിരുന്ന കാലത്ത് പ്രതി വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചിരുന്നെന്ന പരാതിയിൽ ആറന്മുള പൊലീസ് കഴിഞ്ഞ വർഷം കേസെടുത്തിരുന്നു. ഈ കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ കുട്ടിയുടെ മാതാവ് പരാതി നൽകിയിരിക്കുന്നത് 2010ൽ നടന്ന സംഭവത്തിന്റെ പേരിലാണ്.
ഇവരുടെ ഭർത്താവിന്റെ സഹോദരിയാണു കേസിൽ രണ്ടാം പ്രതി. പരാതിക്കാരിയെ എറണാകുളത്തെത്തിച്ച് ഒന്നാം പ്രതിക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കിയെന്നാണു ഇവർക്കെതിരായ പരാതി. പിന്നീട് ഇതിന്റെ ചിത്രങ്ങൾ പുറത്തു വിടാതിരിക്കാൻ രണ്ടാം പ്രതി 12 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നും പരാതിക്കാരിയുടെ മൊഴിയുണ്ട്.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു പരാതിക്കാരി. മകൾ ഭർത്താവിനൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് ഭർത്താവിന്റെ സഹോദരി ഈ കുട്ടിയെയും പീഡിപ്പിക്കാൻ പ്രതിക്ക് അവസരമൊരുക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.