
തായമ്പകയുടെ തൃത്താലപ്പെരുമയിലേക്ക് കൊട്ടിക്കയറി എട്ടു വയസ്സുകാരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃത്താല ∙ വാദ്യകലാകാരന്മാരുടെ പെരുമയുള്ള തൃത്താലയിൽ നിന്നു തായമ്പകയുടെ പ്രാമാണ്യം ഏറ്റെടുത്ത് എട്ടു വയസ്സുകാരൻ. തൃത്താല ശ്രീനിയുടെ മകൻ എസ്.ശ്രീഹരി തായമ്പകയിലൂടെ മേളാസ്വാദകരുടെ മനസ്സുകൾ കീഴടക്കി. ഞാങ്ങാട്ടിരി ഭാഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണു ശ്രീഹരിയുടെ മേളവിരുതു പ്രകടമായത്. പിതാവ് ശ്രീനിയും സംഘത്തിലുണ്ടായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛനു കീഴിൽ വാദ്യകല പഠിച്ചത്. തുടർന്ന് ഇളമ്പുളശ്ശേരി കാവിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അരങ്ങേറ്റം നടത്തി.പെരിന്തൽമണ്ണ സിഎംഐ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണു ശ്രീഹരി. അമ്മ ശ്രീപ്രിയ. സഹോദരി ശ്രീപാർവതി.