
ദില്ലി: ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് പാകിസ്ഥാനുള്ളിലെ ആക്രമണങ്ങൾ അനിവാര്യമാണെന്ന് അഭിനന്ദിച്ച് പറഞ്ഞു. സൈനിക നടപടികളെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ എന്നിവർ പറഞ്ഞു.
രാജ്യം മുഴുവൻ ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. അധികൃതരുടെ നിർദേശങ്ങൾ ജനം പൂർണമായും അനുസരിക്കണമെന്നും ആർഎസ്എസ് നേതാക്കൾ ആവശ്യപ്പെട്ടു. അതേ സമയം കോൺഗ്രസ് രാജ്യവ്യാപകമായി സൈന്യത്തിന് പിന്തുണയുമായി ‘തിരങ്ക’യാത്ര നടത്തി. കർണ്ണാകടത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
രാജ്യത്തിന് നേരെയുള്ള ഭീകരാക്രമണത്തിന് അയൽരാജ്യം പിന്തുണ നൽകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും പിണറായി വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന് തമിഴ്നാട് സക്കാരിന്റെ സല്യൂട്ട് അർപ്പിക്കുന്നുവെന്നും സൈനികർക്ക് പിന്നിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിലിനും അറിയിച്ചു. ഇന്ന് ചെന്നൈയിൽ മഹാറാലിക്കും സ്റ്റാലിൻ ആഹ്വാനം നൽകി. വൈകീട്ട് അഞ്ചിന് ഡിജിപി ഓഫീസിൽ നിന്ന് യുദ്ധ സ്മാരകത്തിലേക്കായിരിക്കും മാർച്ച് നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]