
ആറുവരിപ്പാത: ആലുങ്ങൽ റോഡ് ജംക്ഷന് സമീപം കോഴിക്കോട് ദിശയിൽ സർവീസ് റോഡിലേക്കുള്ള പ്രവേശന വഴി അടച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേഞ്ഞിപ്പലം ∙ മേലേ ചേളാരിക്കടുത്ത് ആലുങ്ങൽ റോഡ് ജംക്ഷന് സമീപം എൻഎച്ച് ആറുവരിപ്പാതയിൽ കോഴിക്കോട് ദിശയിലേക്കുള്ള ട്രാക്കുകളിൽ നിന്ന് സർവീസ് റോഡിലേക്കുള്ള പ്രവേശന വഴി (എക്സിറ്റ്) അടച്ചു. എന്നാൽ, സർവീസ് റോഡിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കുകളിലേക്ക് പ്രവേശനം (എൻട്രി) തുടരും.
ട്രാഫിക് സുരക്ഷാ സ്റ്റിക്കുകൾ നാട്ടി എൻഎച്ച് അതോറിറ്റി നിർദേശാനുസരണം കരാർ കമ്പനി തൊഴിലാളികളാണ് പുതിയ ക്രമീകരണം നടപ്പാക്കിയത്. ഇതോടെ മേലേ ചേളാരിയിലും താഴെ ചേളാരിയിലും എത്തണമെങ്കിൽ സർവീസ് റോഡ് വഴി യാത്ര ചെയ്യണം. ആറുവരിപ്പാത വഴിയുള്ള വാഹനങ്ങളിൽ താഴെ ചേളാരി, മേലേ ചേളാരി, പാണമ്പ്ര, കോഹിനൂർ, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടാൽ ഏറെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥ.
ചില സ്ഥലങ്ങളിലേക്ക് ഇരു ദിശകളിലുമായി 10 കിലോമീറ്റർ വരെ അധികം ചുറ്റണം. റോഡ് ആസൂത്രണം ചെയ്തപ്പോൾ ചേളാരിയും യൂണിവേഴ്സിറ്റിയും അടക്കമുള്ള പ്രധാന കേന്ദ്രങ്ങളുടെ സാധ്യത പരിഗണിച്ചില്ലെന്ന പരാതി ശക്തമാണ്. താഴെ ചേളാരി ജംക്ഷനിൽ മരാമത്ത് റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ സ്ഥലം ഏറ്റെടുക്കാൻ എൻഎച്ച് അതോറിറ്റി തീരുമാനിച്ചെങ്കിലും ഫയൽ നടപടികൾ ഇഴയുന്നു.
മേലേ ചേളാരിയിൽ മാതാപ്പുഴ റോഡ് ജംക്ഷൻ എൻഎച്ച് വികസനത്തോടെ ഗതാതക്കുരുക്കിൽ അകപ്പെട്ട വിഷയം പരിഹരിക്കാൻ എൻഎച്ച് അതോറിറ്റി തയാറായിട്ടുമില്ല. മേലേ ചേളാരി മേൽപ്പാലം മാതാപ്പുഴ റോഡ് ജംക്ഷന് അഭിമുഖമായി വികസിപ്പിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.