
ചെമ്മാപ്പിള്ളി തെക്കിനിയേടത്ത് ക്ഷേത്രത്തിൽ മോഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെമ്മാപ്പിള്ളി∙ തെക്കിനിയേടത്ത് ഭുവനേശ്വരി ക്ഷേത്രത്തിൽ മോഷണം. നടപ്പുരയിലെ ദീപസ്തംഭത്തിന്റെ മുൻപിലെ പ്രധാന ഭണ്ഡാരം കുത്തിപ്പൊളിച്ചു പണം കവർന്നു. ഓഫിസ് റൂം കുത്തിപ്പൊളിച്ച് അയ്യായിരം രൂപയും മോഷ്ടിച്ചു. ഇന്നലെ 5.30ന് പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് ഓഫിസ് റൂമിന്റെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. ഓഫിസിലെ മേശ വലിപ്പ് പൊളിച്ചാണ് പണം കവർന്നത്.
കഴിഞ്ഞ വിഷുവിനു ശേഷം തുറക്കാത്ത ഭണ്ഡാരമാണ് പൊളിച്ചിട്ടുള്ളതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. 3 കമ്പിവടികളും ഒരു തോർത്തും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തറവാട്ട് വീട്ടിൽ നിന്നു മോഷ്ടിച്ച കമ്പിവടികളാണ് ഉപേക്ഷിച്ചിട്ടുള്ളത്. അമ്പലത്തിന്റെ തെക്കേ ഗേറ്റ് വഴിയാണ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. അന്തിക്കാട് പൊലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി.