കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മൊഴി നല്കാന് പോലീസ് നിര്‍ബന്ധിച്ചുവെന്ന് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട മോന്സണ് മാവുങ്കല്‍ കോടതിയില്‍. പുരാവസ്തു തട്ടിപ്പുകേസിലെ പരാതിക്കാരന് അനൂപില്‍ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന് നല്‍കാനാണെന്ന് പറയാന്‍ പോലീസ് പറഞ്ഞതായും മോന്സന് കോടതിയില്‍ ആരോപിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചത്.
കെ. സുധാകരന്റെ പേര് പറയുന്നതിനായി അന്വേഷണ ഉദ്യാസ്ഥർ സമ്മര്‍ദം ചെലുത്തിയെന്നാണ് മോന്‍സന്റെ ആരോപണം. പീഡനം നടന്ന സമയത്ത് കെ. സുധകരന് അവിടെ ഉണ്ടായിരുന്നു എന്ന് മൊഴി നല്കാന് പോക്സോ കേസിന്റെ അന്വേഷണത്തിനിടയില്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ അനൂപില്‍ നിന്ന് 25 ലക്ഷം വാങ്ങിയത് സുധാകരനെന്ന് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്നും മോൻസൺ കോടതിയിൽ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ട് വഴി എഴുതി നല്കാന് കോടതി നിര്‍ദേശിച്ചു.
സുധാകരനെതിരെ മൊഴി നൽകിയില്ലെങ്കിൽ അതിന്റെ പ്രത്യാഖ്യാതം രൂക്ഷമായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭാര്യയെ പറ്റി മോശമായ രീതിയിൽ സംസാരിച്ചു. അവശ്യമായ ഭക്ഷണം നൽകിയില്ലെന്നും മോൻസൺ കോടതിയെ അറിയിച്ചു. മോന്‍സന്റെ അഭിഭാഷകന് ശ്രീജിത്താണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. കേസ് 19-ാം തീയതിയിലേക്ക് മാറ്റി.
ലോകത്തെ ഏറ്റവുംവലിയ പുരാവസ്തുമ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി. ഷമീർ, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോൻ, തൃശ്ശൂർ സ്വദേശി അനൂപ് അഹമ്മദ് എന്നിവർ നൽകിയ പരാതിയിലാണ് മോൻസനെ 2021 സെപ്റ്റംബർ 26-ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.
25 ലക്ഷം രൂപ മോൻസന് കൈമാറുമ്പോൾ കെ. സുധാകരൻ എം.പി. മോൻസന്റെ വീട്ടിലുണ്ടായിരുന്നുവെന്നും പരാതിക്കാർ ആരോപിച്ചിരുന്നു. മോൻസൻ സുധാകരന് 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി മോൻസനുമായി തെറ്റിയശേഷം അദ്ദേഹത്തിന്റെ ഡ്രൈവർ അജിത്ത്, ജീവനക്കാരായ ജെയ്സൺ, ജോഷി എന്നിവർ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. പരാതിക്കാർ നൽകിയ പണത്തിൽനിന്നുള്ളതാണ് ഇതെന്നാണ് ആരോപണം.
The post പോക്സോ കേസില്‍ സുധാകരന്റെ പേര് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചെന്ന് മോന്സന് കോടതിയില്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]