കീവ്: ഉക്രൈനും റഷ്യയും ഏറ്റുമുട്ടല്‍ ശക്തമാക്കിയതോടെ ഇരുഭാഗത്തും കനത്ത ആള്‍നാശമെന്ന് ബ്രിട്ടന്റെ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. റഷ്യയ്ക്ക് ഏറ്റമുമധികം നാശമുണ്ടായ ബഹ്മുത് പോരാട്ടത്തിലേക്കാള് തീവ്രമാണ് ഇപ്പോള്‍ സാപൊറീഷ്യ, ഡോണെറ്റ്സ്ക് പ്രവിശ്യകളില്‍ നടക്കുന്ന ഏറ്റുമുട്ടലുകളിലെ ആള്‍നാശം. യുക്രെയ്ന് നഗരങ്ങളില്‍ തുടര്‍ച്ചയായ മിസൈല്‍ വര്‍ഷത്തിലൂടെ പരമാവധി നാശമുണ്ടാക്കാന്‍ റഷ്യയും ശ്രമിക്കുന്നു. ഇതേസമയം, ഹേഴ്സന്‍ പ്രവിശ്യയിലെ നിപ്രോ നദിയിലെ വന്അണക്കെട്ടു തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയതായി യുക്രെയ്ന് അറിയിച്ചു.
ഈ മാസം 6നാണ് അണക്കെട്ട് തകര്‍ന്നത്. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ 29 പേര് മരിച്ചതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഷ്യ നടത്തിയ സ്ഫോടനത്തിലാണ് അണക്കെട്ട് തകര്ന്നതതെന്നാണു തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ഇതേസമയം, സമാധാനത്തിനുള്ള ആഫ്രിക്കന്‍ യൂണിയന് നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു. ഉക്രൈനും റഷ്യയും സന്ദര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ യുദ്ധം നിര്‍ത്താന്‍ അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല.
The post ഏറ്റുമുട്ടല്‍ ശക്തമാക്കി ഉക്രൈനും റഷ്യയും; ഇരുഭാഗത്തും കനത്ത ആള്‍നാശം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]