
ജമ്മു: പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ തിരിച്ചടിക്കിടെയും അതിർത്തിയിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം. മെയ് എട്ട് രാത്രി 11 മണിക്ക് ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഒരു വലിയ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ബിഎസ്എഫ് അറിയിച്ചു. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ വധിച്ചു എന്നാണ് റിപ്പോർട്ടുകൾ. അതിർത്തി രക്ഷാ സേന മേധാവികളുമായി അമിത് ഷാ സംസാരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി സ്ഥിതി വിലയിരുത്തിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ അടിമുടി പാകിസ്ഥാൻ വിറച്ചിരിക്കുകയാണ്. പാകിസ്ഥാനിൽ ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം ഉണ്ടായതോടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റിയതായുള്ള വിവരങ്ങളും പുറത്ത് വന്നു. പാക് സൈനിക മേധാവിയേയും വസതിയിൽ നിന്ന് മാറ്റിയെന്ന് വിവരവും പുറത്തുവന്നിട്ടുണ്ട്.
ഷഹബാസ് ഷരീഫിന്റെ വീടിന്റെ 20 കിലോമീറ്റർ അടുത്താണ് സ്ഫോടനം നടന്നത്. പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇന്ത്യൻ ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. അതേ സമയം കറാച്ചി തുറമുഖത്ത് നാവിക സേന വൻനാശം വിതച്ച് ആക്രമണം നടത്തിയിരിക്കുന്നത്. ഐഎൻഎസ് വിക്രാന്ത് മിസൈൽ ആക്രമണം നടത്തി. 1971 ന് ശേഷം വീണ്ടും കറാച്ചിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരിക്കുകയാണ് ഇന്ത്യ.
ഇതിനിടെ ജമ്മുവിലും അതിർത്തിയിലും ഷെല്ലാക്രമണമുൾപ്പെടെ നടത്തിയ സംഭവവും നിഷേധിച്ച് പാകിസ്ഥാൻ രംഗത്തെത്തി. ജമ്മുവിലെ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു. ഇന്ത്യൻ മാധ്യമങ്ങൾ കള്ളം പറയുന്നുവെന്നും പാക് സർക്കാർ ആരോപിച്ചു. കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]