
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ, ഇതുവരെ 24 വിമാനത്താവളങ്ങൾ സാധാരണ വിമാന സർവീസുകൾക്കായി അടച്ചിട്ടിരിക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ജമ്മു, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ നഗരങ്ങളിൽ പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്നാണ് സ്ഥിതി കൂടുതൽ വഷളായത്. ഇന്ത്യയിൽ സാധാരണ വിമാന സർവീസുകൾക്കായി അടച്ച വിമാനത്താവളങ്ങളിൽ ചണ്ഡിഗഢ്, ശ്രീനഗർ, ജയ്സാൽമീർ, ഷിംല തുടങ്ങിയവ ഉൾപ്പെടുന്നു.
ഇന്ത്യയിൽ അടച്ച വിമാനത്താവളങ്ങളുടെ പൂർണ്ണമായ ലിസ്റ്റ്
ചണ്ഡിഗഢ്
ശ്രീനഗർ
അമൃത്സർ
ലുധിയാന
ഭുന്തർ
കിഷൻഗഢ്
പാട്യാല
ഷിംല
കാംഗ്ര-ഗഗ്ഗൽ
ബഠിൻഡ
ജയ്സാൽമീർ
ജോധ്പൂർ
ബിക്കാനീർ
ഹൽവാര
പത്താൻകോട്ട്
ജമ്മു
ലേ
മുന്ദ്ര
ജാംനഗർ
ഹിരാസ (രാജ്കോട്ട്)
പോർബന്തർ
കേശോദ്
കാണ്ഡ്ല
ഭുജ്
ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രദേശങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം പിന്നീട് സ്ഥിരീകരിച്ച ഈ ആക്രമണം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു. ഇതിനെത്തുടർന്ന് പല നഗരങ്ങളിലും വൈദ്യുതി നിലച്ചു. വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടന്നുകൊണ്ടിരുന്ന ഐപിഎൽ മത്സരം നിർത്തിവച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]