പാക്ക് ആക്രമണം തകർത്ത് ഇന്ത്യ; സണ്ണി ജോസഫിനെ പുതിയ കെപിസിസി അധ്യക്ഷൻ– പ്രധാന വാർത്തകൾ
ഓപ്പേറഷൻ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാൻ 15 ഇടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണശ്രമം ഇന്ത്യയുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതാണ് ഇന്നത്തെ പ്രധാന വാർത്ത. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു, ഓപ്പറേഷൻ സിന്ദൂറിൽ ഭീകരനും മസൂദ് അസ്ഹറിന്റെ സഹോദരനുമായ അബ്ദുൽ അസ്ഹർ റൗഫും കൊല്ലപ്പെട്ടു,പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ പുതിയ കെപിസിസി അധ്യക്ഷനായി നിയമിച്ചതുമാണ് മറ്റു പ്രധാനവാർത്തകൾ.
മേയ് എട്ടിനു പുലർച്ചെ പാക്കിസ്ഥാൻ 15 ഇടങ്ങൾ ലക്ഷ്യമിട്ട് ആക്രമണത്തിന് ശ്രമം നടത്തിയതായി വിദേശകാര്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡ്രോണും മിസൈലും ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു ശ്രമം. ഇവ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകർത്തു.
പാക്കിസ്ഥാൻ ആക്രമണത്തിന്റെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിനു പകരമായി ഇന്ന് രാവിലെ പാക്കിസ്ഥാനിലെ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ഇന്ത്യ ആക്രമിച്ചെന്നും അറിയിച്ചു. പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു.
കെ.സുധാകരനു പകരമായാണ് നിയമനം. കെ.
സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ.
കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരി’ൽ കൊടും ഭീകരൻ അബ്ദുൽ അസ്ഹർ റൗഫും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം.
ജയ്ഷെ മുഹമ്മദ് സ്ഥാപകനും ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരപ്പട്ടികയിലുള്ളയാളുമായ മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനുമാണ് അസ്ഹർ റൗഫ്. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിൽ അതീവ ജാഗ്രത.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മേഖലയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ വരെ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]