
ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ടു: കോഴിക്കോട് കാർ ചാലിയാറിൽ വീണു – വിഡിയോ
കോഴിക്കോട്∙ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ ചാലിയാറിൽ വീണു.
ചാലിയത്തുനിന്ന് ബേപ്പൂരിലേക്കു പോകാൻ ജങ്കാറിലേക്കു കയറ്റാൻ റിവേഴ്സ് ഗിയറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട കാർ തലകീഴായി പുഴയിൽ പതിക്കുകയായിരുന്നു.
ഏഴു പേർക്ക് നിസാര പരുക്കേറ്റു.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുഹമ്മദ് ഹനീഫയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
നാട്ടുകാരും കോസ്റ്റൽ പൊലീസും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി. മീഞ്ചന്തയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]