
കഴിഞ്ഞ ദിവസമാണ് പ്രശസ്ത സിനിമാ-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിൽ ഇരിക്കെ ആയിരുന്നു മരണം. കരൾ ദാനം ചെയ്യാൻ തയ്യാറായി മകൾ അഭിരാമി രംഗത്തു വന്നിരുന്നെങ്കിലും അതിനു കാത്തുനിൽക്കാതെ വിഷ്ണു വിടപറയുകയായിരുന്നു.
അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ മിനിസ്ക്രീൻ താരങ്ങളിൽ ഒരാൾ മാത്രമാണ് വിഷ്ണു പ്രസാദ്. മിനിസ്ക്രീൻ താരങ്ങളായ സുബി സുരേഷ്, ശരണ്യ ശശി, സീരിയൽ സംവിധായകനായ ആദിത്യൻ തുടങ്ങിയവരെല്ലാം ഇത്തരത്തിൽ തികച്ചും അപ്രതീക്ഷിതമായി വിട പറഞ്ഞവരാണ്.
പത്തു വർഷത്തോളം ക്യാൻസറിനോട് പോരാടിയാണ് സീരിയൽ താരം ശരണ്യ ശശി ഈ ലോകത്തോട് വിട പറഞ്ഞത്. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് ശരണ്യയുടേത്. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ശരണ്യ ട്യൂമര് ബാധിതയായി മരണപ്പെടുന്നത്.
41-ആം വയസിൽ കരൾ സംബന്ധമായ അസുഖത്തേ തുടർന്നായിരുന്നു സുബി സുരേഷിന്റെ മരണം. 2023 ഫെബ്രുവരി 22നാണ് സുബി മരണപ്പെടുന്നത്. ഹാസ്യ താരമായും അവതാരകയായുമൊക്കെ മലയാളികൾക്ക് സുപരിചിതയാണ് സുബി.
സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആയിരുന്നു ആദിത്യൻ. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ആദിത്യന്റെ മരണം. സീരിയൽ രംഗത്തെ പലർക്കും തീരാനോവായിരുന്നു ആദിത്യന്റെ അപ്രതീക്ഷിതമായ വിയോഗം.
ഒരു പ്രോഗ്രാം കഴിഞ്ഞു മടങ്ങി വരുന്നതിനിടെ കാറപകടത്തിൽ പെട്ടായിരുന്നു ഹാസ്യതാരം ആയിരുന്ന കൊല്ലം സുധിയുടെ മരണം. ഉല്ലാസ് അരൂർ, ബിനു അടിമാലി, മഹേഷ് തുടങ്ങിയ സഹതാരങ്ങളും സുധിക്കൊപ്പം ഉണ്ടായിരുന്നു.
തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള അപാർട്മെന്റിലാണ് നടി രഞ്ജുഷ മേനോനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2023 ലായിരുന്നു സംഭവം. മരിക്കുമ്പോൾ രഞ്ജുഷക്ക് 35 വയസായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]