
ഇന്ത്യയുടെ ‘പ്രിസിഷൻ അറ്റാക്ക്’: ഇന്നും ചോരപ്പുഴയായി പാക്കിസ്ഥാൻ ഓഹരികൾ; 7,000 പോയിന്റ് തകർന്ന് കറാച്ചി സൂചിക, വ്യാപാരം നിർത്തി | ഓഹരി വിപണി | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Pakistan Stock Market | KSE 100 Index | Karachi | Sensex | Nifty | Manorama Online
പാക്കിസ്ഥാന്റെ ഓഹരി വിപണി (Pakistan Stock Exchange/PSX) ഇന്നും തകർന്നടിഞ്ഞു. നഷ്ടം അസഹനീയമായവിധം കൂടിത്തുടങ്ങിയതോടെ കറാച്ചി ഓഹരി സൂചിക (KSE-100 Index) വ്യാപാരം നിർത്തിവച്ചു.
ഇന്ന് ആദ്യ സെഷനിൽ 1,800 പോയിന്റ് ഉയർന്ന് മികച്ച പ്രതീക്ഷകൾ നിക്ഷേപകർക്ക് സമ്മാനിച്ച സൂചിക, വൈകാതെ തകർന്നടിയുകയായിരുന്നു. നഷ്ടം 7 ശതമാനത്തിന് മുകളിലേക്ക് (7,000 പോയിന്റോളം വീഴ്ച) കടന്നതോടെയാണ് വ്യാപാരം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
ഇന്നലെയും കറാച്ചി സൂചിക 6 ശതമാനത്തിലധികം (6,500 പോയിന്റോളം) ഇടിഞ്ഞിരുന്നു. Image: Shutterstock/Ai
പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഭീകരരുടെ താവളങ്ങളിൽ കടന്നുകയറിയ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) പ്രത്യാക്രമണം സൃഷ്ടിച്ച പ്രകമ്പനം താങ്ങാനാവാതെ, നിക്ഷേപകർ ഓഹരികൾ വിറ്റൊഴിഞ്ഞ് പിൻമാറുന്നതാണ് പാക്കിസ്ഥാൻ ഓഹരികളെ തകർക്കുന്നത്.
പാക്കിസ്ഥാൻ സൈന്യത്തെയും സാധാരണക്കാരെയും ഒഴിവാക്കി ഭീകരരെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് (Precision Attack) ഇന്ത്യ നടത്തിയത്. ഭീകരരുടെ കേന്ദ്രങ്ങളാണ് തകർത്തതെന്ന ഇന്ത്യയുടെ വാദത്തിന് കൂടുതൽ പിന്തുണ ആഗോളതലത്തിൽ കിട്ടിയതോടെ പാക്കിസ്ഥാന്റെ രാഷ്ട്രീയകേന്ദ്രങ്ങളും പരുങ്ങലിലായി.
ഇന്ത്യയെ തിരിച്ചടിക്കണമെന്ന ആഹ്വാനം പാക്കിസ്ഥാനിൽ പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. പ്രകോപനമുണ്ടാക്കിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുമായുള്ള യുദ്ധം പാക്കിസ്ഥാനു താങ്ങാനാവില്ലെന്നും ഇപ്പോഴേ താറുമാറായ സമ്പദ്വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും യുഎസ് റേറ്റിങ് ഏജൻസിയായ മൂഡീസ് വ്യക്തനമാക്കിയതും ഓഹരി വിപണിക്ക് കനത്ത തിരിച്ചടിയാവുകയാണ്.
മാത്രമല്ല, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ധനസഹായം നൽകുന്നത് നിർത്തണമെന്ന് ഐഎംഎഫിനോടും മറ്റും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനുള്ള രക്ഷാപ്പാക്കേജ് തുടരുന്നത് സംബന്ധിച്ച് ഐഎംഎഫിന്റെ തീരുമാനം നാളെ അറിയാം. പുറമെ, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായുള്ള വാണിജ്യബന്ധം വേണ്ടെന്നുവച്ച ഇന്ത്യ, നദീജലം നൽകുന്നതും ഇന്ത്യ നിർത്തി.
ഇന്ത്യയുടെ ഈ നീക്കങ്ങളും പാക്കിസ്ഥാന് വൻ അടിയായി. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിനുശേഷം മാത്രം കറാച്ചി സൂചിക ഇടിഞ്ഞത് 13 ശതമാനമാണ്.
അതേസമയം, പാക്കിസ്ഥാനുമായുള്ള സംഘർഷം ഇന്ത്യൻ ഓഹരി വിപണിയിൽ കാര്യമായി പ്രതിഫലിച്ചിട്ടില്ല. സെൻസെക്സ് 125 പോയിന്റ് (-0.15%) നഷ്ടത്തിലാണുള്ളത്.
നിഫ്റ്റി 75 പോയിന്റും (-0.30%). ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Operation Sindoor: Pakistan Stock Market (PSX) bleeds.
Karachi 100 Index halts trade.
12s7ntn0oolsrfhdbcivh36tq mo-business-stockmarket mo-news-common-operation-sindoor mo-business-business-news 7q27nanmp7mo3bduka3suu4a45-list 3sdn5dbhvlnj360kbfi72l9e03-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]