പാഷൻ ഫ്രൂട്ട് ആരോഗ്യകരവും പോഷകപ്രദവുമായ ഉഷ്ണമേഖലാ ഫലമാണ്. ഒരു പാഷൻ ഫ്രൂട്ടില്‍ വിറ്റാമിൻ സി ഒമ്ബത് ശതമാനവും, വിറ്റാമിൻ എ എട്ട് ശതമാനവും, ഇരുമ്ബ്, പൊട്ടാസ്യം എന്നിവ രണ്ട് ശതമാനവും അടങ്ങിയിട്ടുണ്ട്.
നാരുകള്‍, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയുടെ നല്ലൊരു ഉറവിടമാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നാരുകള്‍ അടങ്ങിയ ഭക്ഷണക്രമം ദഹനപ്രക്രിയയെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും. പാഷൻ ഫ്രൂട്ടില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.
പാഷൻ ഫ്രൂട്ടില്‍ പൈറ്റോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പാഷൻ ഫ്രൂട്ടില്‍ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ചര്‍മ്മകോശങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ഉറച്ചതും ആരോഗ്യമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്തുകയും ചെയ്യുന്നു.
നാരുകളുടെ സമൃദ്ധിയും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും പാഷൻ ഫ്രൂട്ട് പ്രമേഹരോഗികള്‍ക്ക് മികച്ചതാകുന്നു. ലയിക്കുന്ന ഫൈബര്‍ പെക്റ്റിൻ വിശപ്പിനെ നിയന്ത്രിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
പാഷൻ ഫ്രൂട്ടില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ പാഷൻ ഫ്രൂട്ട് മികച്ചതാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്താൻ സഹായിക്കുകയും ചെയ്യും.
The post പ്രമേഹത്തിനുള്ള അത്ഭുത മരുന്ന്, അറിയാം പാഷന് ഫ്രൂട്ടിന്റെ ഈ ആരോഗ്യ ഗുണങ്ങള്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]