
ചർമ്മം ആരോഗ്യകരവും കൂടുതൽ തിളക്കമുള്ളതുമാക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചർമ്മത്തെ സംരക്ഷിക്കുന്നതിന് ചില പോഷകങ്ങൾ പ്രധാനമാണ്. ചർമ്മം എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ ചർമ്മത്തെ സുന്ദരമാക്കുന്നു. മുഖത്ത് ചുളിവുകൾ, നേർത്ത വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതൽ തോന്നുന്നതിൻറെ ലക്ഷണങ്ങളെ തടയാൻ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. മുട്ട, സിട്രസ് പഴങ്ങൾ, ഫാറ്റി ഫിഷ്, ബെറിപ്പഴങ്ങൾ എന്നിവ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങളാണ്.
രണ്ട്
ധാരാളം വെള്ളം കുടിക്കുക. ചർമ്മത്തിന് ജലാംശം വളരെ നല്ലതാണ്. ശരീരത്തിനും ഇലക്ട്രോലൈറ്റുകൾ ആവശ്യമാണ്. സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് നിയന്ത്രിക്കാനും, ചർമ്മത്തിന് ഈർപ്പം നൽകാനും, വരണ്ടുപോകുന്നത് തടയാനും വെള്ളം സഹായിക്കുന്നു. കൂടാതെ, ഇലക്ട്രോലൈറ്റുകൾ ചർമ്മകോശങ്ങളിലെ ദ്രാവകത്തിന്റെ അളവ് നിയന്ത്രിക്കുക ചെയ്യുന്നു. വെള്ളരിക്ക ജ്യൂസ്, തണ്ണിമത്തൻ ജ്യൂസ്, കരിക്കിൻ വെള്ളം എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
മൂന്ന്
എല്ലാജിക് ആസിഡ് എന്നത് സസ്യാധിഷ്ഠിത ആന്റിഓക്സിഡന്റാണ്. ഇത് ചർമ്മത്തിന്റെ മെലറ്റോണിന്റെ അളവ് നിലനിർത്തുന്നു. ചർമ്മത്തിന്റെ നിറത്തിലും മെലറ്റോണിൻ ഒരു പങ്കു വഹിക്കുന്നു. എല്ലാജിക് ആസിഡിന്റെ കുറവ് ചർമ്മത്തിൽ നിറം കുറയുന്നതിന് ഇടയാക്കും.
നാല്
നിങ്ങളുടെ ഭക്ഷണത്തിൽ ആന്റിഓക്സിഡന്റുകൾ കുറവാണെങ്കിൽ വീക്കം ഉണ്ടാക്കുകയും ചർമ്മത്തിൽ ഓക്സിജനും രക്തചംക്രമണവും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ബദാം, ഇലക്കറികൾ, ബെറിപ്പഴങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
അഞ്ച്
മധുരമുള്ള ഭക്ഷണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കാം. കാരണം അമിതമായി മധുരം ശരീരത്തിലെത്തുന്നത് വിവിധ ചർമ്മപ്രശ്നങ്ങൾക്ക് ഇടയാക്കും.
കരളിനെ സംരക്ഷിക്കാൻ ഇവ ഒഴിവാക്കാം ; ഡോക്ടർ പറയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]