
അതിർത്തികൾ അടച്ചുപൂട്ടി, പട്രോളിങ് നടത്തി യുദ്ധവിമാനങ്ങൾ; രാജസ്ഥാനിലും പഞ്ചാബിലും അതീവ ജാഗ്രത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജയ്പൂർ∙ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ , പഞ്ചാബ് അതിർത്തികളിൽ അതീവ ജാഗ്രത. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മേഖലയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ വരെ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന പൊലീസിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇരു എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും അവധികൾ റദ്ദാക്കി തിരിച്ചെത്തണമെന്നു സംസ്ഥാന സർക്കാരുകൾ ഉത്തരവിട്ടു. മേഖലയിൽ പൊതുസമ്മേളനങ്ങൾ നടത്തുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനമായ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പാക്കിസ്ഥാനുമായുള്ള സംസ്ഥാനത്തെ അതിർത്തി പൂർണമായും അടച്ചുപൂട്ടി. അതിർത്തിയിൽ സംശയാസ്പദമായ എന്തെങ്കിലും നീക്കം കണ്ടാൽ വെടിവയ്ക്കാനുള്ള നിർദേശം സുരക്ഷാ സേനാംഗങ്ങൾക്കു നൽകി. മേഖലയിൽ ഇന്ത്യൻ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. പടിഞ്ഞാറൻ മേഖലയിൽ യുദ്ധവിമാനങ്ങൾ പട്രോളിങ് നടത്തുന്നതിനൊപ്പം കരസേനയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നാണു വിവരം. ഗംഗാനഗറിൽ നിന്ന് റാൻ ഓഫ് കച്ച് വരെയുള്ള പാക്ക് അതിർത്തിയിൽ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ വ്യോമ പട്രോളിങ് നടത്തുന്നുണ്ട്.
ബിക്കാനീർ, ശ്രീ ഗംഗാനഗർ, ജയ്സാൽമീർ, ബാർമർ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു, വിവിധ പരീക്ഷകൾ മാറ്റിവച്ചു. സംസ്ഥാനത്തെ റെയിൽവേ ജീവനക്കാരുടെ അവധികളും റദ്ദാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ ഒഴിപ്പിക്കാനുള്ള പദ്ധതികളും ജില്ലാ ഭരണകൂടങ്ങൾ സ്വീകരിക്കും. അതിർത്തിക്കടുത്ത് പാക്കിസ്ഥാന്റെ ഡ്രോണുകളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ജയ്സാൽമീറിലും ജോധ്പൂരിലും അർധരാത്രി മുതൽ പുലർച്ചെ 4 വരെ ബ്ലാക്ക്ഔട്ട് ചെയ്യാനും ഉത്തരവിട്ടു. പഞ്ചാബ് അതിർത്തിയില് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി.