
യുകെ-യുഎസ് വ്യാപാര കരാർ: സ്വർണവില തകിടംമറിഞ്ഞു; രാവിലെ കൂടിയ വില ഉച്ചയ്ക്ക് കൂപ്പുകുത്തി, നേരത്തെ സ്വർണം വാങ്ങിയവർ വെട്ടിൽ | സ്വർണ വില | | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – US and UK expected to announce deal to reduce tariffs | Gold Price | Gold | Manorama Online
പവന് 1,160 രൂപ ഇടിഞ്ഞു, വില 72,000നും താഴെയായി ∙ ട്രംപിന്റെ താരിഫ് യുദ്ധത്തിന് പിന്നാലെ യുഎസുമായി വ്യാപാരക്കരാറിലെത്തുന്ന ആദ്യ രാജ്യമായി യുെക
ആഭരണപ്രിയരെ വലച്ച് ഇന്നു രാവിലെ കുത്തനെ കൂടിയ സ്വർണവില ഉച്ചയ്ക്ക് തകിടംമറിഞ്ഞു. രാവിലെ ഗ്രാമിന് 55 രൂപ ഉയർന്ന് 9,130 രൂപയും പവന് 440 രൂപ വർധിച്ച് 73,040 രൂപയുമായിരുന്നു വില.
എന്നാൽ, യുകെ-യുഎസ് വ്യാപാരക്കരാർ യഥാർഥ്യമാകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് രാജ്യാന്തര സ്വർണവില ഔൺസിന് 3,400 ഡോളർ നിലവാരത്തിൽ നിന്ന് 3,322 ഡോളറിലേക്ക് നിലംപതിച്ചു. ഇതോടെ, കേരളത്തിലും വില താഴ്ത്താൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്.
നിലവിൽ വ്യാപാരം നടക്കുന്നത് ഗ്രാമിന് 8,985 രൂപയിലും പവന് 71,880 രൂപയിലും. അതേസമയം, ഇന്നു രാവിലെ സ്വർണം വാങ്ങിയവർ ഇതോടെ വെട്ടിലുമായി.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വിലയിൽ വലിയ ഇടിവുണ്ടായത്. കളമൊരുക്കി യുഎസ്-യുകെ ഡീൽ യുഎസ് പ്രസിഡന്റായി രണ്ടാമതും ചുമതലയേറ്റശേഷം ഡോണൾഡ് ട്രംപ് നടപ്പാക്കിയ താരിഫ് നയം ആഗോള സാമ്പത്തികമേഖലയെ വൻതോതിൽ ഉലച്ചിരുന്നു.
ഇതിനുശേഷം യുഎസുമായി നിരവധി രാജ്യങ്ങളാണ് സമവായ ചർച്ചയ്ക്ക് മുൻകൈ എടുത്തത്. ഇപ്പോൾ, താരിഫ് പ്രശ്നങ്ങൾക്കുശേഷം യുഎസുമായി വ്യാപാരക്കരാറിലെത്തുന്ന ആദ്യ രാജ്യമായി യുകെ മാറുകയാണ്.
അമേരിക്ക സമവായത്തിന്റെ പാത സ്വീകരിക്കുന്നത് ആഗോള സമ്പദ്മേഖലയ്ക്ക് മികച്ച ഉണർവാകുമെന്ന വിലയിരുത്തലാണ് സ്വർണത്തിന് തിരിച്ചടിയായത്. പ്രതിസന്ധി അകന്നാൽ, സുരക്ഷിത നിക്ഷേപം എന്ന പെരുമ സ്വർണത്തിന് നഷ്ടപ്പെടും.
ഇതാണ് വിലയെ താഴേക്ക് നയിക്കുന്നത്. യുഎസും യുകെയും തമ്മിലെ വ്യാപാരക്കരാർ യാഥാർഥ്യമാകുന്നത് ഇരു രാജ്യങ്ങളിലേക്കുമുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ വൻതോതിൽ കുറയാൻ സഹായിക്കും.
നിരവധി ഇന്ത്യൻ കമ്പനികൾക്കും ഇതു നേട്ടമാകുമെന്നാണ് വിലയിരുത്തൽ. താരിഫ്ഭാരം കുറയുന്നത് കമ്പനികളുടെ വരുമാനനഷ്ടം കുറയാൻ സഹായിക്കും.
ഇത് ഈ കമ്പനികളുടെ ഓഹരികൾക്കും ഊർജമാകും. ഓഹരി വിപണികൾ കരകയറും.
ഇതാണ്, സ്വർണവിലയുടെ കുതിപ്പിന് തിരിച്ചടിയാകുന്നത്. 18 കാരറ്റും വെള്ളിയും 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 120 രൂപ കുറഞ്ഞ് 7,145 രൂപയായി.
രാവിലെ 40 രൂപ കൂടി വില 7,535 രൂപയായിരുന്നു. ചില കടകളിൽ വില 120 രൂപ തന്നെ കുറഞ്ഞ് 7,375 രൂപ.
വിലനിർണയത്തിൽ വ്യാപാരി അസോസിയേഷനുകൾ തമ്മിലെ അഭിപ്രായഭിന്നതാണ് ഈ വ്യത്യസ്ത വിലയ്ക്കു കാരണം. അതേസമയം, വെള്ളിവില ഗ്രാമിന് 108 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു മെച്ചപ്പെട്ടതും ആഭ്യന്തര സ്വർണവില കുറയാനൊരു കാരണമാണ്. English Summary: US and UK expected to announce deal to reduce tariffs.
Gold Price nosedives in Kerala.
mo-business-gold anilkumar-sharma 5m94qcdikog98ugn5dltcaoad0 mo-business-business-news mo-business-commodity-price 7q27nanmp7mo3bduka3suu4a45-list 6u09ctg20ta4a9830le53lcunl-list mo-politics-leaders-internationalleaders-donaldtrump
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]