
കോഴിക്കോട് ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദേശീയപാത നവീകരണം: ഇന്നും നാളെയും ഗതാഗത നിയന്ത്രണം
പന്തീരാങ്കാവ്∙ദേശീയപാത നവീകരണത്തിന്റെ ഭാഗമായി രാമനാട്ടുകര കിഴക്ക് (ഇടത്) ഭാഗത്തെ സർവീസ് റോഡ് ബിറ്റുമിൻ കോൺക്രീറ്റ് ടാർ ചെയ്യുന്നതിനാൽ ഇന്നും നാളെയും രാത്രി 10 മുതൽ രാവിലെ 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ ഭാഗത്തുനിന്നു വിമാനത്താവളം, പാലക്കാട്, മലപ്പുറം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ രാമനാട്ടുകര മേൽപാലം കയറി പോകേണ്ടതാണ്.
അധ്യാപക ഒഴിവ്
മുക്കം∙ ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂളിൽ ഗണിത അധ്യാപക ഒഴിവ്. കൂടിക്കാഴ്ച്ച നാളെ 10.30ന്
ജോലി ഒഴിവ്: ഒപ്റ്റോമെട്രിസ്റ്റ്
ബാലുശ്ശേരി ∙ തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ താൽക്കാലികമായി ഒപ്റ്റോമെട്രിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഇന്നു രാവിലെ 11ന്.
തൊഴിൽവീഥി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മാതൃകാ പരീക്ഷ 15ന്
കോഴിക്കോട്∙ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കായി മലയാള മനോരമ തൊഴിൽവീഥി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാതൃകാ പരീക്ഷ 15നു നടക്കും. രാവിലെ 10.30 മുതലാണ് പരീക്ഷ. പുതുതായി തൊഴിൽവീഥി വരിക്കാരാകുന്ന ഉദ്യോഗാർഥികൾക്കാണ് അവസരം. 3 മാസത്തേക്കുള്ള തൊഴിൽവീഥി വരിസംഖ്യയായ 150 രൂപ നൽകി മാതൃകാ പരീക്ഷയ്ക്കു പേര് നൽകാം. ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9495244614
പരീക്ഷാ കേന്ദ്രങ്ങൾ
1. ഇൻസ്പയർ സ്കൂൾ ഓഫ് പിഎസ്സി എക്സാം, തൊട്ടിൽപാലം റോഡ്, കെഎസ്എഫ്ഇ ബിൽഡിങ്ങിനു സമീപം, കുറ്റ്യാടി. 2. മലയാള മനോരമ ഓഫിസ്, നടക്കാവ്, കോഴിക്കോട്. 3. ഗൈഡൻസ് പിഎസ്സി കോച്ചിങ് സെന്റർ, ഡ്രീം മാൾ, ന്യൂ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിനു സമീപം, കൊയിലാണ്ടി. 4. സിജി പിഎസ്സി കോച്ചിങ് സെന്റർ, പുതിയ ബസ് സ്റ്റാൻഡ്. കൽപറ്റ
നഴ്സുമാർക്ക് ആദരം; അപേക്ഷ സമർപ്പിക്കാം
സ്നേഹവും സാന്ത്വനവുമായി സേവനമേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ നഴ്സുമാർക്ക് മലയാള മനോരമയുടെ ആദരം. സേവന മേഖലയിൽ 30 വർഷം പൂർത്തിയാക്കിയവരെയാണ് ആദരിക്കുന്നത്. റജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 0495 2367522.
കഥയെഴുതാം; സമ്മാനം നേടാം
നഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ചു കഥാരചനാ മത്സരം നടത്തും. പ്രായഭേദമില്ലാതെ ആർക്കും പങ്കെടുക്കാം. വിജയികൾക്ക് 5000, 3000, 2000 രൂപ വീതം സമ്മാനം നേടാം. മത്സരത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യണം. –0495 2367522
വായനക്കാർക്ക് അനുഭവം പങ്കിടാം
നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന അനുഭവം പങ്കിടലിൽ വായനക്കാർക്കും പങ്കാളികളാകാം. വായനക്കാരുടെ ശ്രദ്ധേയമായ അനുഭവങ്ങൾ മലയാള മനോരമയിൽ പ്രസിദ്ധീകരിക്കും.
മെഗാ ചിത്രകാര സംഗമം 11ന്
കക്കട്ടിൽ ∙ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ചാരുത ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന വർണ സാന്ത്വനം മെഗാ ചിത്രകാരസംഗമം 11ന് കക്കട്ടിൽ സിറ്റി കോംപ്ലക്സിൽ നടക്കും. രാവിലെ 10നു തുടങ്ങുന്ന സംഗമത്തിൽ 30 കലാകാരന്മാരും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യും. ആദ്യ ചിത്രം നാസർ നെല്ലോളികണ്ടി ഏറ്റുവാങ്ങും. നിർധന രോഗികൾക്ക് ഔഷധ വിതരണം, ആരോഗ്യരംഗത്ത് ബോധവൽക്കരണം, അർഹതപ്പെട്ടവർക്ക് വീടു നിർമാണത്തിനുള്ള സഹായം, വിദ്യാഭ്യാസ പ്രോത്സാഹനം, ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയവയാണ് ട്രസ്റ്റിന്റെ പ്രധാന പ്രവർത്തനങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു.
കവിതാ ശിൽപശാല
കൊയിലാണ്ടി∙ വായനക്കോലായ സാംസ്കാരികക്കൂട്ട് കവിതാവിചാരം കവിതാ ശിൽപശാല 24, 25 തീയതികളിൽ കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ. 40 പേർക്കാണ് പ്രവേശനം. 10ന് അകം അപേക്ഷിക്കണം. [email protected] . 9497658845
ക്രിക്കറ്റ് അക്കാദമി സിലക്ഷൻ നാളെ
കോഴിക്കോട്∙ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വയനാട്, കോട്ടയം പെൺകുട്ടികളുടെ അക്കാദമികളിലേക്കും തൊടുപുഴ ആൺകുട്ടികളുടെ അക്കാദമിയിലേക്കും 15 വയസ്സിനു താഴെയുള്ളവർക്കായി സിലക്ഷൻസ് ട്രയൽസ് നാളെ നടക്കും. 9567749558
കേരളത്തിലെ വിമുക്ത ഭടന്മാരുടെ യോഗം 18ന്
കോഴിക്കോട് ∙ യുദ്ധത്തിലും യുദ്ധ സമാന സാഹചര്യങ്ങളിലും മാരകമായ അപകടം സംഭവിച്ച കേരളത്തിലെ വിമുക്ത ഭടൻമാർ 18ന് എറണാകുളത്തെ കാക്കനാട്ടുള്ള സൈനിക് റെസ്റ്റ് ഹൗസിൽ ആദ്യ ജനറൽ ബോഡി യോഗം ചേരും. വാർ ഡിസേബിൾഡ് പെൻഷൻ പറ്റുന്ന മുഴുവൻ പേരും പങ്കെടുക്കണമെന്ന് മുൻ ലാൻസ് നായിക് എൻ.പി.പ്രദീപ് കുമാർ അറിയിച്ചു.
സഹവാസ കൂടാരം 18ന്
ചെറുവണ്ണൂർ ∙ രംഗവേദി സംഘടിപ്പിക്കുന്ന ‘കല്ലും പൂവും’ കുട്ടികളുടെ സഹവാസ കൂടാരം 18ന് രാമനാട്ടുകര ഗണപത് യുപി സ്കൂളിൽ നടക്കും. കല, കഥ, പാട്ട്, പപ്പറ്റ്, നാടൻ കളികൾ, സ്നേഹക്കൂട്ടായ്മ എന്നിവയുമായി ഒരു പൂർണ അനുഭവ ദിനമാണ് ഒരുക്കുന്നത്. 6 മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 9037047655.
മെഗാ ഹാപ്പിനെസ്സ് പ്രോഗ്രാം 8 മുതൽ
കോഴിക്കോട് ∙ആര്ട് ഓഫ് ലിവിങ് മെഗാ ഹാപ്പിനെസ്സ് പ്രോഗ്രാം 8 മുതൽ 11 വരെ ബീച്ചിലെ ഗുജറാത്തി സ്കൂളിൽ നടക്കും. രാവിലെ 6 മുതൽ രാത്രി 11 വരെ അഞ്ചു ബാച്ചുകളായാണ് പരിപാടി. യോഗ, ധ്യാനം, പ്രാണായാമം തുടങ്ങിയവയുണ്ടാകുമെന്ന് ആർട് ഓഫ് ലിവിങ് രാജ്യാന്തര അധ്യാപകൻ സജി നിസ്സാൻ, പി.സുരേന്ദ്രൻ, എന്നിവർ അറിയിച്ചു. 9496164933.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 8.30– 5 വെസ്റ്റ്ഹിൽ എടയ്ക്കൽ ഭാഗം, പുതിയാപ്പ, കോയറോഡ് – ചെക്ക് പോസ്റ്റ്
∙ 7.30– 2 കാളാണ്ടിത്താഴം, വിരുപ്പിൽ, മൂഴിക്കൽ, മാധ്യമം, ഗവ. പ്രസ്, വൈദ്യർ ലൈൻ, ജെഡിടി, നിർമല.
∙ 8–5 വെള്ളിമാടുകുന്ന് പത്രോണി നഗരം, വാപ്പോളിത്താഴം, പൂളക്കടവ് ജംക്ഷൻ.
∙ 9– 5 മൊടക്കല്ലൂർ, ചായാടത്തുപാറ, എറട്ടോറത്താഴം, എംഎംസി, ബ്ലൂമെറിഡിയൻ, കൂനഞ്ചേരി
∙ 8– 5 വരെ 33 കെവി തമ്പലമണ്ണ ലൈനിൽ അടിയന്തര ജോലികൾ നടക്കുന്നതിനാൽ കൂമ്പാറ, തിരുവമ്പാടി, കോടഞ്ചേരി, ഓമശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത.