ഇടുക്കി ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.
മൂന്നാറിന് യാത്ര പോകാം
തൊടുപുഴ ∙ മൂന്നാർ യാത്രയുമായി കെഎസ്ആർടിസി തൊടുപുഴ ബജറ്റ് ടൂറിസം സെൽ. 10ന് രാവിലെ 7ന് ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന യാത്ര മൂന്നാർ ഗ്യാപ്പ് റോഡ് വഴി പൂപ്പാറ വരെയും തിരികെ ആനയിറങ്കൽ ഡാമും മൂന്നാർ ഹൈഡൽ പാർക്കും സന്ദർശിച്ച് രാത്രി 9ന് തിരിച്ചെത്തും.
480 രൂപയാണ് നിരക്ക്. ഭക്ഷണ ചെലവുകൾ സ്വയം വഹിക്കണം.
8304889896, 9744910383. ജൈവ സർട്ടിഫിക്കേഷൻ
വാഴത്തോപ്പ് ∙ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ അംഗമായി കൃഷിയിടത്തിന് ജൈവ സർട്ടിഫിക്കേഷൻ നേടാൻ താൽപര്യമുള്ള കർഷകർ വാഴത്തോപ്പ് കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
എട്ടാം ക്ലാസ് പ്രവേശനം
അടിമാലി ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 2025–26 വർഷത്തെ എട്ടാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഏഴാംക്ലാസ് വിജയിച്ച കുട്ടികൾക്ക് സ്കൂളിൽ നേരിട്ടെത്തി പ്രവേശനം നേടാനാകുമെന്ന് അധികൃതർ അറിയിച്ചു.
9400006481, 9447816499.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]