
മകളുടെ ശിക്ഷണത്തിൽ അമ്മയ്ക്ക് നൃത്തത്തിൽ അരങ്ങേറ്റം, 65–ാം വയസ്സിൽ
തിരുവനന്തപുരം ∙ മകളുടെ ശിക്ഷണത്തിൽ അമ്മയ്ക്ക് 65–ാം വയസ്സിൽ നൃത്തത്തിൽ അരങ്ങേറ്റം. ഡോ.
പി.എസ്.ചന്ദ്രകല ആണ് മകളും മോഹിനിയാട്ടം നർത്തകിയും ചലച്ചിത്രതാരവുമായ താര രവിശങ്കറിന്റെ ശിക്ഷണത്തിൽ ക്ലാസിക്കൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചത്. ചന്ദ്രകലയും താര രവിശങ്കറും താരയുടെ 11 വയസ്സുള്ള മകൾ നക്ഷത്ര നമ്പൂതിരിയും ചേർന്ന് തിരുവനന്തപുരം ശ്രീ ഉദയന്നൂർ ദേവി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുചേലവൃത്തം മോഹിനിയാട്ടം, ഭരതനാട്യം ഫ്യൂഷൻ അവതരിപ്പിച്ചു.
നൃത്താവതരണം മൂന്നു തലമുറകളുടെ സ്മരണീയമായ കലാസംഗമമായി. ഇതോടൊപ്പം, മേതിൽ ദേവികയുടെ സംവിധാനത്തിൽ താര അവതരിപ്പിച്ച ശങ്കരാചാര്യരുടെ രാജരാജേശ്വരി അഷ്ടകത്തിലെ മോഹിനിയാട്ടം ചൊൽക്കെട്ടും അരങ്ങേറി.
തിരുവനന്തപുരം കുമാരപുരത്ത് രാഗശ്രീ കലാകേന്ദ്രം സംഘടിപ്പിച്ച സർഗ്ഗരാഗസന്ധ്യയിൽ താരയോടൊപ്പം ശിഷ്യരും നൃത്തഞ്ജലി അർപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]