
എഐസിസി ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ; കെപിസിസി പ്രസിഡന്റിനെ ഇന്ന് പ്രഖ്യാപിച്ചേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ സംസ്ഥാന നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. എഐസിസി ആസ്ഥാനത്താണ് പ്രസിഡന്റിനെ സംബന്ധിച്ച് നിർണായക ചർച്ചകൾ നടക്കുന്നത്. കെ.സുധാകരനെ നിലനിർത്തുമോ പകരം പുതിയ ആളെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നിയമിക്കുമോയെന്ന ആകാംക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ.
ജാർഖണ്ഡിൽ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പാർട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ ഡൽഹിയിൽ എത്തിയ എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും നിർണായക യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നു രാത്രിയോടെ തന്നെ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ആന്റോ ആന്റണി ഉൾപ്പെടുയുള്ളവരുടെ പേരുകളും അധ്യക്ഷ പദവിയിലേക്ക് ഉയരുന്നുണ്ട്.