
വിജയ് ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുങ്ങിമരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉപ്പുതറ ∙ വിജയ് ഫാൻസ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് പെരിയാറ്റിൽ മുങ്ങിമരിച്ചു. കാക്കത്തോട് പാറയ്ക്കൽ തോമസ് ചാക്കോയുടെ മകൻ ജെറിൻ പി. തോമസ് (മാത്തുക്കുട്ടി-25) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അയ്യപ്പൻകോവിൽ പുരാതന ശ്രീധർമശാസ്താ ക്ഷേത്രത്തിനു സമീപത്തെ പണ്ടാരക്കയത്തിലായിരുന്നു അപകടം.
ജെറിനെയും കൂട്ടി കോട്ടയത്തിനുപോകാനായി ജില്ലാ സെക്രട്ടറിയായ ഇരട്ടയാർ സ്വദേശി സോബിനും മറ്റൊരു സുഹൃത്തും എത്തിയിരുന്നു. ഇവർ ജലാശയത്തിലെത്തി കുളിക്കുന്നതിനിടെ മറുകരയിൽ നിന്ന് തിരികെ നീന്തുമ്പോൾ ജെറിൻ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. സുഹൃത്തുക്കളുടെ നിലവിളികേട്ട് പ്രദേശവാസിയായ സുനിലെത്തി ജെറിനെ കരയ്ക്കു കയറ്റി. ഉടൻ തന്നെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ഡോക്ടർ ഇല്ലായിരുന്നു. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: ബിന്ദു (ജോമോൾ). സഹോദരി: ജോംസി.