
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപരം സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫോട്ടോഗ്രഫി തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ https://forms.gle/DKb3k2LfSv5ZK3Nh6 എന്ന ലിങ്കിലൂടെ ഓൺലൈനായി സമര്‍പ്പിക്കാം. അവസാന തീയതി മെയ് 10. കൂടുതൽ വിവരങ്ങൾക്ക് 9447225524 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
വിവിധ തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെന്റ് എക്സ് ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ മെയ് 9 ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. ഇൻഡസ്ട്രിയൽ റിലേഷൻസ്, കസ്റ്റമർ സർവീസ് സൂപ്പർവൈസർ, ടേൺ എറൗണ്ട് കോഓർഡിനേറ്റർ, ലോഡ് കൺട്രോൾ ഏജന്റ്, ലോഡ് കൺട്രോൾ സീനിയർ ഏജന്റ്, സെയിൽസ് മാനേജർ, ഏജൻസി ഡെവലപ്മെന്റ് മാനേജർ, ഏജൻസി ലീഡർ മാനേജർ, ഏജൻസി ലീഡർ തസ്തകകളിലാണ് നിയമനം.
പ്ലസ്ടു, ബിരുദം, എം.ബി.എ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്, പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]