
റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് ശേഷം രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപ നിരക്കുകൾ കുറച്ചിട്ടുണ്ട്. വായ്പ എടുക്കുന്നവർക്ക് പലിശ നിരക്ക് കുറച്ചത് ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും നിക്ഷേപത്തിന് ബാങ്കുകളെ ആശ്രയിക്കുന്നവർക്ക് ഇത് തിരിച്ചടിയാണ് നൽകുന്നത്. കണക്കുകകൾ അനുസരിച്ച് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡി പലിശ നിരക്കുകൾ നിലവിൽ പ്രതിവർഷം 2.5 ശതമാനം മുതൽ 9 ശതമാനം വരെയാണ്തുടർച്ചയായ രണ്ട് തവണ റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ച ശേഷം രാജ്യത്തെ പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകൾ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഇനി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ എവിടെ നിക്ഷേപിക്കുമെന്ന തീരുമാനം എടുക്കുന്നതിന് മുൻപ് പുതിയ പലിശ നിരക്കുകൾ അറിയാം.
പഞ്ചാബ് നാഷണൽ ബാങ്ക്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പഞ്ചാബ് നാഷണൽ ബാങ്ക് കുറച്ചിട്ടുണ്ട്. മൂന്ന് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ 25 ബേസിസ് പോയിന്റുകൾ കുറച്ചു. 3.50 ശതമാനം മുതൽ 7.10 ശതമാനം വരെയാണ് ബാങ്കിന്റെ പലിശ നിരക്ക്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഒരു വർഷം മുതൽ 3 വർഷം വരെയുള്ള എഫ്ഡികൾക്ക് എസ്ബിഐ 10 ബേസിസ് പോയിന്റുകൾ കുറച്ചു. ഒന്നു മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് സാധാരണ ഉപഭോക്താക്കൾക്ക് 6.7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.2 ശതമാനവും പലിശ നൽകും. രണ്ട് വർഷം മുതൽ 3 വർഷം വരെയുള്ള എഫ്ഡികൾക്ക് സാധാരണ ഉപഭോക്താക്കൾക്ക് 6.9 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.4 ശതമാനവും പലിശ നൽകും
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം മുതൽ 7.50 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 8 ശതമാനം വരെയും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 400–500 ദിവസത്തെ നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശ നൽകുന്നു.
ഇൻഡസ്ഇൻഡ് ബാങ്ക്
ഇൻഡസ്ഇൻഡ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 3.5 ശതമാനം മുതൽ 7.75 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 8.25 ശതമാനം വരെയും പലിശ നൽകുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ ഉപഭോക്താക്കൾക്ക് 2.75 ശതമാനം മുതൽ 7.15 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 33.25 ശതമാനം മുതൽ 7.65 ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]