
അധ്യക്ഷൻ മാത്രം മാറിയാൽ പോരാ, സമ്പൂർണ അഴിച്ചുപണി വേണമെന്ന് സോണിയ; ഇടപെടൽ ആന്റണിയുടെ ഫോണ് വിളിക്കു പിന്നാലെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ അധ്യക്ഷനെ മാത്രം മാറ്റുന്നതിനു പകരം സംസ്ഥാന കോൺഗ്രസിൽ സമ്പൂർണ അഴിച്ചുപണിക്ക് നിർദേശം നൽകി പാർട്ടി മുൻ അധ്യക്ഷ . ഇന്നലെ പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി സോണിയ ഗാന്ധിയെ ഫോണിൽ വിളിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ആന്റണിയെ സന്ദർശിച്ച് തന്നെ മാറ്റുന്നതിലെ അതൃപ്തി അറിയിച്ചിരുന്നു. തുടർന്നാണ് ആന്റണിയുടെ ഇടപെടൽ എന്നാണു സൂചന. ഇന്നലെ രാത്രിയാണ് സോണിയയും ആന്റണിയും തമ്മിൽ സംസാരിച്ചത്.
സമ്പൂർണ പുനഃസംഘടന വേണമെന്നാണ് ആന്റണിയുടെ നിലപാട്. ഡിസിസികളിൽ ഉൾപ്പെടെ അഴിച്ചുപണി വേണം. പ്രവർത്തനക്ഷമതയുള്ള ഭാരവാഹികളെ നിയമിക്കണമെന്നും സോണിയയെ ആന്റണി അറിയിച്ചു. ഖർഗെയുമായും രാഹുലുമായും സംസാരിക്കാമെന്നും തുടർനടപടികൾ സ്വീകരിക്കാമെന്നും മറുപടി പറഞ്ഞു. ഉചിതമായ തീരുമാനം എത്രയും വേഗം എടുക്കണമെന്ന് സോണിയയോട് ആന്റണി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. വിവാദങ്ങളിലേക്കു കാര്യങ്ങൾ വലിച്ചിഴയ്ക്കരുതെന്നും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇതു പാർട്ടിക്കു ദോഷം ചെയ്യുമെന്നും സോണിയ ഗാന്ധിയോട് ആന്റണി പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയത്. മുതിർന്ന നേതാക്കളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് സുധാകരൻ ആന്റണിയുടെ തിരുവനന്തപുരത്തെ വസതിയിൽ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ റിപ്പോർട്ട് ഏകപക്ഷീയമാണെന്നാണ് സുധാകര പക്ഷത്തിന്റെ നിലപാട്. സുധാകരന്റെ പകരക്കാരായി ചർച്ച ചെയ്യപ്പെടുന്നവർക്കെതിരെയും ചില മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ചു. അതേസമയം, പുനസംഘടന വൈകുന്നതിൽ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം.