
‘അഴിഞ്ഞാടി’ ടിവികെ പ്രവർത്തകർ, പൊതുമുതൽ നശിപ്പിച്ചതിന് കേസ്; വിജയ്യുടെ ബൗൺസർമാർ കേരളത്തിലെ യുവാക്കൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ ∙ നടനും റോഡ് ഷോയ്ക്കിടെ മധുര വിമാനത്താവളത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയതിന് പാർട്ടി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ കൂട്ടംകൂടിയതിനും പൊതുമുതൽ നശിപ്പിച്ചതിനും അടക്കമാണു കേസ്. സിനിമ ചിത്രീകരണത്തിന് വസ്തുവകകൾ ഉൾപ്പെടെ നശിപ്പിച്ച് പാർട്ടി പ്രവർത്തകർ അഴിഞ്ഞാടിയത്.
നടനെ കണ്ട് ആവേശഭരിതരായവർ വാഹനത്തിനു മുകളിൽ കയറിയതോടെ വാഹനത്തിന്റെ മുൻഭാഗവും തകർന്നു. സംഘം കടന്നുപോയതോടെ വിമാനത്താവളത്തിന്റെ മുൻഭാഗത്തെ ഡിവൈഡറിലെ ചെറു ഗേറ്റുകളും മറ്റും തകർത്തതായി കണ്ടെത്തി. തുടർന്നാണു കണ്ടാൽ അറിയാവുന്ന പ്രവർത്തകർക്കെതിരെ കേസെടുത്തത്.
പിന്നീട് കൊടൈക്കനാലിലെത്തിയ വിജയ് അവിടെയും . ചിത്രീകരണം പൂർത്തിയാക്കി ഇന്നലെ തിരികെ മധുര വിമാനത്താവളത്തിലെത്തിയപ്പോൾ ഇവിടെ വീണ്ടും സംഘർഷമുണ്ടായി. വിജയ്ക്കു പൊന്നാട അണിയിക്കാനെത്തിയ പ്രവർത്തകരിലൊരാളുടെ തലയ്ക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുചൂണ്ടിയ ശേഷം തള്ളി മാറ്റി.
മാധ്യമപ്രവർത്തകരിൽ ചിലരെ കയ്യേറ്റം ചെയ്തതും തർക്കത്തിനിടയാക്കി. കേരളത്തിൽ നിന്നുള്ള യുവാക്കളുടെ സംഘമാണു വിജയ്യുടെ ബൗൺസർമാരായി കൂടെയുണ്ടായിരുന്നത്.