കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി -യുഡിഎഫ് സഖ്യം. തദ്ദേശ സ്ഥാപന മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലാണ് അവിശുദ്ധ കൂട്ട്.
കോണ്‍ഗ്രസ് മത്സരിക്കേണ്ട കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് വെല്‍ഫെയര്‍ പാര്‍ടി രംഗത്തുള്ളത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.
വെല്‍ഫെയര്‍–-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതരാഷ്ട്രവാദികളായ ജമാ അത്തെയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസിലും മുസ്ലിംലീഗിലും പ്രതിഷേധമുണ്ട്.
24-നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 26 -നും. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള നഗരസഭ–-ഗ്രാമ–ബ്ലോക്ക് –- ജില്ലാപഞ്ചായത്തംഗങ്ങളായ ആറായിരത്തോളം പേരാണ് വോട്ടര്‍മാര്‍. ജില്ലയില്‍നിന്ന് ഒന്നുവീതം അഞ്ച് പേരെയാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കേണ്ടത്.
കാരശേരി പഞ്ചായത്തംഗം ഇ ഷാഹിനയാണ് കോഴിക്കോട്ടെ വെല്‍ഫെയര്‍ പാര്‍ടി സ്ഥാനാര്‍ഥി. പാലക്കാട്ട് നഗരസഭാ കൗണ്‍സിലര്‍ എം സുലൈമാനും. പാലക്കാട്, കോഴിക്കോട് ജില്ലകളിലായി കോണ്‍ഗ്രസിന് നാനൂറോളം തദ്ദേശ ജനപ്രതിനിധികളുണ്ട്. സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിന് കോണ്‍ഗ്രസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. കോണ്‍ഗ്രസ്–- ലീഗ് വോട്ടുറപ്പാണെന്ന് വെല്‍ഫെയര്‍ പാര്‍ടി സ്ഥാനാര്‍ഥികള്‍ അവകാശപ്പെടുന്നു. അവിശുദ്ധ സഖ്യത്തിന് വോട്ടുചെയ്യില്ലെന്ന് ഒരു വിഭാഗം ജനപ്രതിനിധികള്‍ കെപിസിസി–- ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മലപ്പുറത്തും വയനാട്ടിലും ലീഗാണ് മത്സരിക്കുന്നത്. വയനാട്ടില്‍ കെ കെ അബ്ദുള്‍ഗഫൂറും മലപ്പുറത്ത് വി കെ ഷാഫിയും. നിയമസഭ–-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ജമാ അത്തെയുമായി യുഡിഎഫുണ്ടാക്കിയ സഖ്യത്തിന്റെ തുടര്‍ച്ചയാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ ഉടലെടുത്തത്. തൃശൂരില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിട്ടുണ്ട്–- അഡ്വ. അല്‍ജോ പി ആന്റണി (കൊടകര ബ്ലോക്ക് പഞ്ചായത്തംഗം).
ഇ ചന്ദ്രബാബു (പാലക്കാട്), ഇ അഫ്സല് (മലപ്പുറം), എൻ ഷിയോലാല്‍ (കോഴിക്കോട്), സുരേഷ് താളൂര്‍ (വയനാട്) എന്നിവരാണ് മറ്റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍.
The post കലിക്കറ്റ് സെനറ്റില്‍ ജമാഅത്തെ- യുഡിഎഫ് സഖ്യം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]