പട്ടത്തെ അപകടം: കാറിൽ നിന്ന് ‘ഗ്ലാസും കുപ്പിയും പൊലീസ് ഒളിപ്പിച്ചു’; അപകട കാരണം കാറിന്റെ അമിതവേഗം, തെളിവായി ദൃശ്യം
തിരുവനന്തപുരം∙ പട്ടത്ത് ഓട്ടോ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ വാഹന അപകടത്തിൽ പത്തൊൻപതുകാരൻ ഓടിച്ച കാറിൽ നിന്നു സംശകരമായി കണ്ടെത്തിയ കുപ്പിയും ഗ്ലാസും പൊലീസ് ഒളിപ്പിച്ചെന്ന ആക്ഷേപത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
അപകടത്തെ തുടർന്നു കാറിനുള്ളിൽ തെറിച്ചു വീണു കിടന്ന പ്ലാസ്റ്റിക് ബോട്ടിലും കുപ്പിയും ആണ് ഉദ്യോഗസ്ഥർ ഒളിപ്പിച്ചത്.
Read Also
‘ഓടി എത്തുമ്പോൾ കണ്ടത് ഓട്ടോ കത്തിയമരുന്നത്’: തീപടർന്നത് കോൺക്രീറ്റ് മെഷീനിലെ പെട്രോളിൽ നിന്നെന്ന് പൊലീസ്
Thiruvananthapuram News
പൊലീസ് പറയുന്നത്: ഹൈദരാബാദിൽ അയാനൊപ്പം പഠിക്കുന്ന സുഹൃത്തുക്കളെ കാണാൻ കവടിയാറിൽ പോയതായിരുന്നു. വീട്ടിൽ നിന്നുള്ള ബിരിയാണി സുഹൃത്തുക്കൾക്ക് നൽകി.
ബാക്കിവന്ന ബിരിയാണി കാറിൽ സൂക്ഷിച്ചിരുന്നു ഇതാണു കാറിനുള്ളിൽ തെറിച്ചു കിടന്നത്. അയാന്റെ പിതാവ് ഉപയോഗിക്കുന്ന ഗ്ലാസ് ആണ് കാറിൽ ഉണ്ടായിരുന്നത്. അയാനും കുടുംബവും അടുത്തിടെ യാത്ര പോയപ്പോൾ പ്ലാസ്റ്റിക് ബോട്ടിലിൽ കട്ടൻകാപ്പി കരുതിയിരുന്നു.
ഇതിന്റെ പകുതിയാണ് കാറിൽ കണ്ടതെന്നും ഇതു കണ്ടിട്ടാകാം മദ്യമാണെന്ന് ആളുകൾ തെറ്റിധരിച്ചതെന്നും മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. യുടേൺ എടുത്തില്ല; തെളിവായി ദൃശ്യം
∙ സ്കൂട്ടർ യുടേൺ എടുത്തില്ലെന്നും കാറിന്റെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്നും സിസിടിവി ദൃശ്യങ്ങൾ.
പട്ടത്തു നിന്നും ഇന്നലെ രാത്രിയോടെ ലഭിച്ച സിസിടിവി ദൃശ്യത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് പറഞ്ഞു. സ്കൂട്ടർ യുടേൺ എടുത്തപ്പോൾ പിന്നാലെ വന്ന ഓട്ടോറിക്ഷ പെട്ടെന്നു നിർത്താൻ ശ്രമിക്കുകയും ഈ സമയം അമിത വേഗത്തിൽ എത്തിയ കാർ ഇരുവാഹനങ്ങളെയും ഇടിച്ചിട്ടെന്നും ആയിരുന്നു പൊലീസ് എഫ്ഐആർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]