തിരുവനന്തപുരം: ഇനിയും ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ല എങ്കില്‍ നിയമനടപടി നേരിടേണ്ടി വരും. ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.
നിരവധി തവണയാണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. അവസാനമായി ആയിരം രൂപ പിഴ ഒടുക്കി ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയാണ് ജൂണ്‍ 30 വരെ നീട്ടിയത്. ഈ സമയപരിധിക്കുള്ളില്‍ ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരും എന്നതിന് പുറമേ ഉയര്‍ന്ന ടിഡിഎസ് അടയ്ക്കേണ്ടതായും വരും.
20 ശതമാനമോ ബാധകമായ നിരക്കോ ഇതില്‍ ഏതാണ് കൂടുതല്‍ അത് ടിഡിഎസ് ആയി അടയ്ക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണ ടിഡിഎസ് നിരക്കിനേക്കാള്‍ കൂടുതലായതിനാല്‍ വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുക. വിവിധ വരുമാനങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും സാധാരണഗതിയില്‍ ടിഡിഎസ് നിരക്ക് ആയി ചുമത്തുന്നത് ഒരു ശതമാനം മാത്രമാണ്. അങ്ങനെയിരിക്കേ 20 ശതമാനം ടിഡിഎസ് ചുമത്തുന്നത് നികുതിദായകരുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
The post ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]