
‘കാർബൈഡ് തോക്ക്’ വിൽപനയുമായി ഉത്തരേന്ത്യൻ സംഘങ്ങൾ സജീവമാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരിങ്കല്ലത്താണി ∙ ‘കാർബൈഡ് തോക്ക്’ ബൈക്കിൽ കൊണ്ടുനടന്നു വിൽക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങൾ സജീവമാകുന്നു. പിവിസി പൈപ്പ്, ഗ്യാസ് ലൈറ്റർ, കാൽസ്യം കാർബൈഡ്, വെള്ളം എന്നിവ ഉപയോഗിച്ചാണു തോക്കിന്റെ പ്രവർത്തനം. മുൻവശത്തെ പൈപ്പിൽ കടലാസ് കുത്തിനിറച്ച് ലൈറ്റർ അമർത്തുമ്പോൾ, കാർബൈഡും വെള്ളവും തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന അസറ്റിലീൻ വാതകത്തിനു തീപിടിച്ച് ഉയർന്ന ശബ്ദത്തിൽ സ്ഫോടനമുണ്ടാകുന്നു.
സാധാരണ വെൽഡിങ് ആവശ്യത്തിനാണു കാർബൈഡ് ഉപയോഗിക്കുന്നത്. പക്ഷികളെയും കാടിറങ്ങുന്ന ജീവികളെയും തുരത്താനായാണ് കൗതുകത്തിന്റെ പേരിൽ ആളുകൾ ഇതു വാങ്ങുന്നത്. ഇവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതായി പരാതി ഉയർന്നിട്ടുണ്ട്.