കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷം.. കൃഷിയിടങ്ങൾ ചവിട്ടി മെതിച്ച് കാട്ടാനക്കൂട്ടം
ആനക്കാംപൊയിൽ: കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷം. നിരവധി കർഷകരുടെ കൃഷിയിടങ്ങൾ കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചു . ഒരു രാത്രി കൊണ്ട് തങ്ങളുടെ കൃഷിയിടങ്ങൾ നശിപ്പിക്കപ്പെട്ടത് നിസാഹാതയുടെ നോക്കിനിൽക്കുകയാണ് മലയോര കർഷകർ. കൂരോട്ടുപാറയിൽ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് നിരവധി കൃഷിക്കാരുടെ കൃഷിയിടങ്ങൾ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്.
തട്ടാം പിറമ്പിൽ മോനിച്ചൻ, കുറ്റി പറമ്പിൽ തോമസ്, വള്ളിക്കാട്ടിൽ ബെന്നി,നന്ദികാട്ട് മറിയക്കുട്ടി, അരുൺ പരുത്തിയിൽ, ഗിരീഷ് പരുത്തിയിൽ, ബേബി കല്ലൂരാത്ത്,സന്തോഷ് എടത്തറ, സിജു മുളക്കൽ, തോമസ് കുറ്റിപ്പറമ്പിൽ, ചക്കിട്ടമുറി ബിജു, മോനായി കണ്ടത്തിൽ ജോമോൻ മണക്കാലപുറത്ത് എന്ന യുവ കർഷന്റെയാണ് ഏറ്റവും കൂടുതൽ കൃഷിയിടം കാട്ടാനക്കൂട്ടംകൂട്ടം നശിപ്പിച്ചത്.
ഇന്ന് രാവിലെ ആണ് കൂട്ടമായി എത്തിയ കാട്ടാനക്കൂട്ടം വാഴ,ജാതി,കൊക്കോ തുടങ്ങിയ, തെങ്ങ് തുടങ്ങിയ കാർഷിക വിളകളാണ് കൂടുതലായും നശിപ്പിച്ചത്.
വീടുകളുടെ സമീപത്ത് വരെ വന്ന് നിൽക്കുന്ന ഈ കാട്ടാനക്കൂട്ടത്തെ കണ്ടത് അതിരാവിലെ കോഴി ഫാമിൽ എത്തിയവരാണ്. ഇതുമൂലം പ്രദേശവാസികൾ രാത്രി ഉറങ്ങാൻ കഴിയാതെ ഭീതിയിൽ ആണ് . കഴിഞ്ഞദിവസം തുഷാരഗിരി ജീരകപ്പാറയിൽ ഇറങ്ങിയ കാട്ടാന മൂത്തേടത്ത് ചാക്കോയുടെ വീടിനു മുകളിലേക്ക് തെങ്ങു മറിച്ചിട്ടതിനെ തുടർന്ന് വീടിന് താരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
ഏകദേശം -30 ഓളം വീട്ടുകാരാണ് ഈ ഭാഗത്ത് താമസിക്കുന്നത്. വന അതിർത്തിയിൽ സോളാർ പെൻസിംഗ് സ്ഥാപിച്ച് കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ചെയ്യണമെന്ന് കൃഷിക്കാർ ആവശ്യപ്പെടുന്നു
ദീപിക റിപ്പോർട്ടർ : സോബിൻ പുല്ലൂരാംപാറ, ലൈജു നെല്ലിപ്പോയിൽ
The post കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷം.. കൃഷിയിടങ്ങൾ ചവിട്ടി മെതിച്ച് കാട്ടാനക്കൂട്ടം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]