
നീറ്റ് പരീക്ഷാ തലേന്ന് വിദ്യാർഥിനി ജീവനൊടുക്കി; മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജയ്പുർ∙ രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരീക്ഷയുടെ തലേന്ന് . ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ, മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് നീറ്റ് പരീക്ഷ.
മധ്യപ്രദേശ് സ്വദേശിനിയാണ് പെൺകുട്ടി. കുറേ വർഷങ്ങളായി മാതാപിതാക്കളുടെ കൂടെ കോട്ടയിലായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ഈ വർഷം കോട്ടയിൽ പരിശീലനത്തിന് എത്തിയ ശേഷം ജീവനൊടുക്കുന്ന 14–ാം വിദ്യാർഥിയാണിത്. കഴിഞ്ഞ വർഷം കോട്ടയിൽ 17 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)