
അമ്മത്തൊട്ടിലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ വനിതാ ശിശു ആശുപത്രിക്കു സമീപത്തെ ശിശുക്ഷേമ സമിതി അമ്മത്തൊട്ടിലിൽ നിന്ന് നവജാത ശിശുവിനെ ലഭിച്ചു. ഇന്നു പുലർച്ചെയാണു സംഭവം. അമ്മത്തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന ആദ്യത്തെ കുഞ്ഞാണിത്. 2.600 കിലോഗ്രാം തൂക്കമുള്ള പെൺകുഞ്ഞിനെ ജനിച്ച ഉടനെ ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ കുഞ്ഞ് വനിതാ ശിശു ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വൈദ്യപരിശോധനയിൽ കുഞ്ഞിന് ആരോഗ്യപ്രശ്നം ഒന്നുമില്ലെങ്കിൽ ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിക്കുന്നതോടെ ശിശുക്ഷേമ സമിതിയുടെ ശിശുപരിചരണ കേന്ദ്രത്തിലേക്കു മാറ്റും.