
അപായം മുന്നിൽ; കണ്ണുതുറക്കാതെ അധികൃതർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃക്കരിപ്പൂർ∙ തെക്കെ തൃക്കരിപ്പൂർ വില്ലേജിലെ ഒളവറയിൽ 4 പതിറ്റാണ്ടിലധികം പഴക്കമുള്ള ജല അതോറ്റിയുടെ ജലസംഭരണിയുടെ തൂണുകൾ ദ്രവിച്ച നിലയിൽ. സംഭരണിയെ താങ്ങി നിർത്തുന്ന തൂണുകളുടെ സിമന്റ് പാളികൾ അടർന്നു വീണു. സംഭരണിയുടെ വശങ്ങളിൽനിന്നു സിമന്റ് പാളികൾ അടർന്നു മാറിയിട്ടുണ്ട്. തൂണുകൾ അപായ മുന്നറിയിപ്പ് നൽകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സംഭരണിയുടെ അരിക് ചേർന്നു താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്.
പലപ്പോഴായി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ല. 2 വർഷം മുൻപ് മന്ത്രി റോഷി അഗസ്റ്റിൻ സംഭരണി പുതുക്കിപ്പണിയുന്നതിനു നടപടിയുണ്ടാക്കുമെന്ന് ഉറപ്പ് നൽകിയതാണ്. സംഭരണിക്ക് 50,000 ലീറ്റർ ശേഷിയുണ്ട്. ഇതിനു കീഴിൽ വിവിധ പ്രദേശങ്ങളിലേക്കായി നൂറുക്കണക്കിനു കണക്ഷനുണ്ട്. നിലവിൽ അമിത ലോഡ് വഹിക്കുന്ന സംഭരണിയാണിത്. സംഭരണി പുനർനിർമിക്കുന്നതിനു എത്രയും വേഗം നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.