
പൂരം എക്സിബിഷൻ: ലഹരിയെ ഇടിച്ചു പഞ്ചറാക്കി പൊലീസ് പവിലിയൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ പൂരം എക്സിബിഷനിൽ ഇടിയോടിടി. ഇടി കൊണ്ട് പഞ്ചറാക്കുന്നത് ലഹരിയും. പാറിപ്പറക്കുന്ന പുതുതലമുറയെ അതേ വൈബിൽ ചേർത്ത് പിടിക്കാൻ വേണ്ടിയാണ് എക്സിബിഷനിലെ പൊലീസ് പവിലിയനിൽ വിനോദ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ലഹരിക്കെതിരെ കളിയിലൂടെ കാര്യം പറയുകയാണ് ലക്ഷ്യം. ബോക്സിങ് റിങ്ങിലെ പഞ്ചിങ് ബാഗിൽ നല്ല കിടിലൻ ഇടി, രാസലഹരികളുടെ പേരെഴുതിയ പഞ്ച് ബോർഡിൽ ലക്ഷ്യം തെറ്റാത്ത ഇടി, ജീവിതം നിരത്തുന്ന പാമ്പും കോണിയും ബോർഡ്. അങ്ങനെ പരിപാടികൾ പലവിധം.
സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടേതാണ് ആശയം. യൂത്ത് ഏറ്റെടുത്തതോടെ സംഗതി ഉഷാർ. റോഡ് അപകടങ്ങളുടെ ആഘാതം മനസ്സിലാക്കാനുള്ള പ്രതീകാത്മക പ്രദർശനം, സാമ്പത്തിക തട്ടിപ്പ്, ലഹരി എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണം, സ്ത്രീ സുരക്ഷാ തുടങ്ങിയവയാണ് പവിലിയനിൽ ഒരുക്കിയിരിക്കുന്നത്.