
മലപ്പുറം ജില്ലയിൽ ഇന്ന് (04-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തെക്കുപടിഞ്ഞാറൻ കാലവർഷം: കൺട്രോൾ റൂം തുറക്കും; മലപ്പുറം∙ ഇത്തവണത്തെ കാലവർഷക്കാലത്തു കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കായി തുറമുഖ വകുപ്പ് കൺട്രോൾ റൂമുകൾ തുറക്കും. ബേപ്പൂർ തുറമുഖത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ട് കൺട്രോൾ റൂം ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ. വിഎച്ച്എഫ് ചാനൽ 16ൽ 24 മണിക്കൂറും പോർട്ട് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. 0495 2414039, 2414863. ഇ-മെയിൽ: [email protected] . കൂടാതെ പൊന്നാനി, കോഴിക്കോട്, വടകര എന്നീ തുറമുഖങ്ങളിൽ, പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയും വിളിക്കാം. പൊന്നാനി : 0494 2666058, കോഴിക്കോട്: 0495 2767709, വടകര : 0496 2952555.
റീൽസ്, സെൽഫിമത്സരങ്ങൾ
∙ മലപ്പുറം കോട്ടക്കുന്നിൽ 7 മുതൽ 13 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദർശന- വിപണന -ഭക്ഷ്യ -കലാമേളയുടെ ഭാഗമായി റീൽസ്, സെൽഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സർക്കാരിന്റെ 9 വർഷത്തെ ഏതെങ്കിലും ഒരു വികസന നേട്ടത്തെ കുറിച്ച് 30 സെക്കൻഡിൽ കുറയാത്ത റീൽ, ഏതെങ്കിലും വികസന പദ്ധതിയുടെ സമീപത്തു നിന്നുള്ള സെൽഫി എന്നിവയാണ് അയയ്ക്കേണ്ടത്. [email protected]. 0483- 2734387.
സ്കൂൾ ഓഫ് മാപ്പിള ആർട്സിൽകോഴ്സുകൾക്ക് അപേക്ഷിക്കാം
കൊണ്ടോട്ടി ∙ സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ സ്കൂൾ ഓഫ് മാപ്പിള ആർട്സിനു കീഴിൽ വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാപ്പിളപ്പാട്ട്, ഒപ്പന, കോൽക്കളി, ദഫ്മുട്ട്, അറബന മുട്ട്, എന്നീ ഇനങ്ങളിലാണ് ഒരു വർഷത്തെ കോഴ്സ്. 13 വയസ്സ് അല്ലെങ്കിൽ ഏഴാം തരം വിജയിക്കണം. പ്രായപരിധി: 25. അപേക്ഷ മാപ്പിളകലാ അക്കാദമിയിൽ നിന്ന് നേരിട്ടോ ഓൺലൈനായോ ലഭിക്കും. അവസാന തീയതി ഈ മാസം 20. വിലാസം: സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം 673638. വയസ്സ് തെളിയിക്കുന്ന രേഖയുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. ഉയർന്ന പ്രായപരിധിയിൽ നിബന്ധനകൾക്ക് വിധേയമായി ഇളവ് അനുവദിക്കും.മാപ്പിള കലാ അക്കാദമി നേരിട്ടു നടത്തുന്ന കൊണ്ടോട്ടി, നാദാപുരം കേന്ദ്രങ്ങൾക്കു പുറമേ, അക്കാദമിയുടെ അഫിലിയേറ്റഡ് കേന്ദ്രങ്ങളിലും ഇതേ കോഴ്സുകൾക്ക് ചേരാം. ഫോൺ: 0483 –2711432, 7902711432.
അഭിമുഖം: കൊണ്ടോട്ടി കേന്ദ്രത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് കൊണ്ടോട്ടിയിൽ 25നു രാവിലെ 10ന്. നാദാപുരം കേന്ദ്രത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് നാദാപുരത്ത് 26നു രാവിലെ 10ന്. ജൂൺ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കും. നിലവിലുള്ള ആഫിലിയേറ്റഡ് കേന്ദ്രങ്ങളിൽ കോഴ്സ് തുടങ്ങാനും പുതിയ അഫിലിയേറ്റഡ് കേന്ദ്രങ്ങൾ തുടങ്ങാനും ഉദ്ദേശിക്കുന്നവർ 7907082933 എന്ന നമ്പറിൽ ബന്ധപ്പെടണം.
എഐ പരിശീലനത്തിന് ഓൺലൈൻ കോഴ്സ്
തിരുവനന്തപുരം∙ നിർമിത ബുദ്ധി (എഐ) ടൂളുകൾ പരിശീലിപ്പിക്കാൻ പൊതുജനങ്ങൾക്കായി കൈറ്റ് നടത്തുന്ന 4 ആഴ്ച ദൈർഘ്യമുള്ള ഓൺലൈൻ കോഴ്സിലേക്ക് 6 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.kite.kerala.gov.in
പ്രവേശന പരീക്ഷ സൗജന്യ പരിശീലനംഎംഇഎസ് എൻജിനീയറിങ് കോളജിൽ
കുറ്റിപ്പുറം ∙ എംബിഎ പ്രവേശന പരീക്ഷയ്ക്കുള്ള (കെ മാറ്റ്) സൗജന്യ കോച്ചിങ് നാളെയും 7, 9, 12, 14, 15 തീയതികളിലും കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ നടക്കും. ഫോൺ: 9961666122.
റീൽസ്, സെൽഫിമത്സരങ്ങൾ
∙ മലപ്പുറം കോട്ടക്കുന്നിൽ 7 മുതൽ 13 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദർശന- വിപണന -ഭക്ഷ്യ -കലാമേളയുടെ ഭാഗമായി റീൽസ്, സെൽഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സർക്കാരിന്റെ 9 വർഷത്തെ ഏതെങ്കിലും ഒരു വികസന നേട്ടത്തെ കുറിച്ച് 30 സെക്കൻഡിൽ കുറയാത്ത റീൽ, ഏതെങ്കിലും വികസന പദ്ധതിയുടെ സമീപത്തു നിന്നുള്ള സെൽഫി എന്നിവയാണ് അയയ്ക്കേണ്ടത്. [email protected]. 0483- 2734387.
ന്യൂനപക്ഷ കമ്മിഷൻസിറ്റിങ് ആറിന്
∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ മലപ്പുറം ജില്ലയിലെ സിറ്റിങ് 6ന് രാവിലെ 10ന് തിരൂർ മരാമത്ത് റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ. ചെയർമാൻ എ.എ.റഷീദ് ഹർജികൾ പരിഗണിക്കും. പരാതികൾ അയയ്ക്കാം: [email protected]. വാട്സാപ്: 9746515133
വിവരാവകാശകമ്മിഷൻ സിറ്റിങ്
∙ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.കെ.എം.ദിലീപിന്റെ ഹിയറിങ് 7ന് രാവിലെ 10ു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ.
അധ്യാപക ഒഴിവ്
∙ മഞ്ചേരി എൻഎസ്എസ് കോളജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. 6ന് ഇംഗ്ലിഷ്, ജേണലിസം, കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി എന്നീ വിഷയങ്ങളിലും 7ന് സുവോളജി, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലും 8ന് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ, മലയാളം എന്നീ വിഷയങ്ങളിലും രാവിലെ 11 മുതൽ കൂടിക്കാഴ്ച നടക്കും.
ലീഗൽ കൗൺസിലർ
∙ വനിത ശിശു വികസന വകുപ്പിന് കീഴിൽ മൈലപ്പുറം കിളിയമണ്ണിൽ ക്വാർട്ടേഴ്സിൽ എംഇടി നടത്തുന്ന സർവീസ് പ്രൊവൈഡിങ് സെന്ററിലേക്ക് 3 വർഷത്തെ പ്രവർത്തന പരിചയമുള്ള ലീഗൽ കൗൺസലറെ നിയമിക്കുന്നു. നിയമ ബിരുദവും സ്ത്രീപക്ഷ കാഴ്ചപ്പാടുമുള്ള വനിതകൾക്ക് മുൻഗണന. 7നകം [email protected] എന്ന ഇ-മെയിലിൽ അയയ്ക്കാം. 8714273365.