
കോഴിക്കോട് ജില്ലയിൽ ഇന്ന് (04-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8 – 5: പുതുപ്പാടി ആറാംമുക്ക്, ചമൽ, വെണ്ടേക്കുംചാൽ.
∙ 8.30 – 5.30: കട്ടാങ്ങൽ വെണ്ണക്കോട്, തടത്തുമ്മൽ, ആലിന്തറ.
∙ 8.30 – 5: നടക്കാവ് പരിധിയിൽ മൈക്രോവേവ്, ബിഎസ്എൻഎൽ വെള്ളയിൽ, ക്രോസ് വിൻഡ് അപ്പാർട്മെന്റ്, ഐശ്വര്യ അപ്പാർട്മെന്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ.
പൾമനറി ഫങ്ഷൻ ടെസ്റ്റ് ക്യാംപ്
കോഴിക്കോട്∙ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ലോക ആസ്മ ദിനമായ 6ന് പൾമനറി ഫങ്ഷൻ ടെസ്റ്റ് (പിഎഫ്ടി) ക്യാംപ് സംഘടിപ്പിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണു ക്യാംപ്. കോവിഡ് അനന്തര പ്രശ്നങ്ങൾ, പുകവലിയുടെ ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവർക്കു പരിശോധന ഫലപ്രദമാകും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പരിശോധന സൗജന്യം. ബുക്കിങ്ങിന്: 9526055566.
പ്രണയലേഖന മത്സരം
കോഴിക്കോട്∙ ഗ്രാമകൗതുകം മാസിക മാധവിക്കുട്ടിയുടെ ഓർമദിനമായ 31ന് കോഴിക്കോട്ട് നടത്തുന്ന സ്മൃതി ദിനത്തോട് അനുബന്ധിച്ച് കോളജ് തലത്തിലും പൊതുവിഭാഗത്തിലുമായി പ്രണയലേഖന മത്സരം സംഘടിപ്പിക്കുന്നു. 2 പുറത്തിൽ കവിയാത്ത പ്രണയ ലേഖനം 20നു മുൻപ് അയയ്ക്കണം. 9446643706.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷ എഴുതിയ തലാസീമിയ രോഗികൾക്കുള്ള പി.ടി.അൻഷിഫ് മെമ്മോറിയൽ കാഷ് അവാർഡിന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 8ന് സ്പോട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന ലോക തലാസീമിയ ദിനാചരണ ചടങ്ങിൽ അവാർഡ് വിതരണം നടത്തും. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ തലാസീമിയ രോഗം ഭേദമായ കുട്ടികളെയും പരിഗണിക്കും. 944701 9182.
മുട്ടക്കോഴി വിതരണം
തൊട്ടിൽപാലം∙ 45 ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ കാവിലുംപാറ മൃഗാശുപത്രിയിൽ 6ന് രാവിലെ 9 മുതൽ 11 വരെ വിതരണം ചെയ്യുന്നു. വില 130 രൂപ. 9846 682779.
സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിക്കു കീഴിൽ ഒരു വർഷത്തേക്കു വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 56 വയസ്സിൽ താഴെയുള്ളവർ 5 നു രാവിലെ 9 നു എച്ച്ഡിഎസ് ഓഫിസിൽ ഹാജരാകണം. 0495 2355900.
ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു
കോഴിക്കോട് ∙ ചേളന്നൂർ ശ്രീനാരായണ ഗുരു കോളജിൽ വിവിധ വകുപ്പുകളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 14 നു രാവിലെ 9.30 നു ഇക്കണോമിക്സ്, ഹിസ്റ്ററി വിഷയങ്ങളിലും, ഉച്ചക്ക് 1ന് ഇംഗ്ലിഷ്, ഫിസിക്കൽ എജ്യുക്കേഷൻ, ജേണലിസം വിഷയങ്ങളിലും 15 നു രാവിലെ 9.30 നു ബയോളജി, ബോട്ടണി വിഷയങ്ങളിലും ഉച്ചക്ക് 1ന് സുവോളജി, കെമിസ്ട്രി വിഷയങ്ങളിലും 16 നു രാവിലെ 9.30 മുതൽ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലും ഉച്ചക്ക് 1ന് മലയാളം വിഷയത്തിലും അഭിമുഖം നടത്തും. www.sngcollegechelannur.edu.in
കോഴിക്കോട് ∙ സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ മാത്തമാറ്റിക്സ്, സുവോളജി, ഇക്കണോമിക്സ്, മലയാളം, സംസ്കൃതം, കൊമേഴ്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലിഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 9400331046. www.zgcollege.ac.in
അഭിമുഖം 7 ന്
കോഴിക്കോട് ∙ ഇംഹാൻസിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സൈക്യാട്രി തസ്തികയിൽ അഭിമുഖം 7 നു രാവിലെ 11 നു നടത്തും. www.imhans.ac.in