
ദില്ലി: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ദില്ലിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ 3 വർഷ (6 സെമസ്റ്റർ) പൂർണ സമയ ഡിപ്ലോമ ഇൻ ഡ്രമാറ്റിക്സ് 2025-28 പ്രവേശനത്തിന് മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ക്ലാസുകൾ ജൂലൈ 15ന് തുടങ്ങും. തിയറ്ററുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പരിശീലനം ലഭിക്കുന്നതായിരിക്കും. 50 രൂപയാണ് അപേക്ഷാ ഫീസ്. സർവകലാശാലാ ബിരുദ സർട്ടിഫിക്കറ്റും 6 തിയറ്റർ പ്രൊഡക്ഷനിലെങ്കിലും പങ്കെടുത്ത പരിചയത്തിന്റെ രേഖയും തിയറ്റർ വിദഗ്ധന്റെ ശു പാർശക്കത്തും നൽകണം. ഹിന്ദിയും ഇംഗ്ലിഷും അറിഞ്ഞിരിക്കണം.
പ്രായം: 2025 ജൂലൈ ഒന്നിന് 18-30. അർഹർക്ക് ഇളവുകൾ ലഭിക്കുന്നതായിരിക്കും. തിരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക ടെസ്റ്റും ഒഡിഷനും മേയ്-ജൂൺ സമയത്ത് ചെന്നൈ, ബെംഗളൂരു അടക്കം 18 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ കേന്ദ്രമില്ല. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കെല്ലാം പ്രതിമാസം 9,500 രൂപ സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.nsd.gov.in സന്ദർശിക്കുക.
നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ 4 കേന്ദ്രങ്ങളിൽ നടത്തുന്ന ഒരു വർഷ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കും മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓരോ കേന്ദ്രത്തിലും 20 സീറ്റുകളാണുള്ളത്. ഡൽഹിയിലെ 3 വർഷ പ്രോഗ്രാമിനും 4 ഒരു വർഷ പ്രോഗ്രാമുകൾക്കും പൊതുവായ എൻട്രൻസ് പരീക്ഷയാണ്. എല്ലാവർക്കും 6,000 രൂപ മാസ സ്കോളർഷിപ്പുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]