
വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. വൃക്കയിലെ കല്ലുകൾ എന്നത് വൃക്കകളിലെ പദാർത്ഥങ്ങളിൽ നിന്ന് (ധാതുക്കൾ, ആസിഡുകൾ, ലവണങ്ങൾ പോലുള്ളവ) രൂപം കൊള്ളുന്ന കല്ലുകളാണ്. അവ ഒരു മണൽത്തരി പോലെ ചെറുതോ – അപൂർവ്വമായി ഒരു ഗോൾഫ് ബോളിനേക്കാൾ വലുതോ ആകാം. വൃക്കയിലെ കല്ലുകളെ റീനൽ കാൽക്കുലി അല്ലെങ്കിൽ നെഫ്രോലിത്തിയാസിസ് എന്നും വിളിക്കുന്നു.
വേനൽക്കാല മാസങ്ങളിൽ വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വേനൽക്കാലത്ത്, വിയർപ്പിലൂടെ ശരീരം കൂടുതൽ വെള്ളം നഷ്ടപ്പെടുന്നു. മൂത്രം കൂടുതൽ സാന്ദ്രമാകുമ്പോൾ, ധാതുക്കളും ലവണങ്ങളും ക്രിസ്റ്റലൈസ് ചെയ്യാനും കല്ലുകൾ രൂപപ്പെടാനും സാധ്യതയുണ്ടെന്ന് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആൻഡ് യൂറോളജിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. അമിത് സാപ്പിൾ പറയുന്നു.
പ്രധാനമായി നാല് തരത്തിലുള്ള വൃക്കയിൽ കല്ലുകളുണ്ട്. ഏറ്റവും സാധാരണമായ വൃക്ക കല്ലുകൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.
കാൽസ്യം ഓക്സലേറ്റ് കല്ലുകൾ: ഏറ്റവും സാധാരണമായ തരം, പലപ്പോഴും മൂത്രത്തിൽ ഉയർന്ന അളവിലുള്ള കാൽസ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
യൂറിക് ആസിഡ് കല്ലുകൾ: വിട്ടുമാറാത്ത വയറിളക്കം, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം, അല്ലെങ്കിൽ പ്രമേഹം, മെറ്റബോളിക് സിൻഡ്രോം പോലുള്ള അവസ്ഥകൾ ഉള്ളവരിൽ ഇത് കൂടുതലായി കാണപ്പെടുന്നു.
സ്ട്രൂവൈറ്റ് കല്ലുകൾ: സാധാരണയായി മൂത്രനാളിയിലെ അണുബാധയുമായി (UTIs) ബന്ധപ്പെട്ടിരിക്കുന്നു.
ചൂട് മാസങ്ങളിൽ വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ജലാംശം നിലനിർത്തുക: അധിക ധാതുക്കൾ പുറന്തള്ളുന്നതിനും ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക.
മൂത്രത്തിന്റെ നിറം പരിശോധിക്കുക: കടും മഞ്ഞ നിറത്തിലുള്ള മൂത്രം പലപ്പോഴും നിർജ്ജലീകരണത്തിന്റെ ലക്ഷണമാണ്.
ഭക്ഷണത്തിൽ ശ്രദ്ധ കൊടുക്കുക: ചീര, ബീറ്റ്റൂട്ട് തുടങ്ങിയ ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കുക.
ഉപ്പ് പരിമിതപ്പെടുത്തുക : ഉയർന്ന ഉപ്പും അമിതമായ മൃഗ പ്രോട്ടീനും കല്ല് രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും.
വൃക്കയിലെ കല്ലുകൾ വളരെ വേദനാജനകമായിരിക്കും. ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. കഠിനമായ വേദന, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും ഡോ. അമിത് പറയുന്നു.
വീട്ടിൽ ലാബ്രഡോർ റിട്രീവർ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾക്കുള്ളതാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]