മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തം: 3 പേരുടെ മരണകാരണം പുകയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗോപാലൻ, സുരേന്ദ്രൻ, ഗംഗാധരൻ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണിപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കു അയക്കും. മൂന്നുപേരും വിവിധ രോഗങ്ങൾക്കു ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ്.
കാൻസർ, ലിവർ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങൾക്ക് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണിവർ. വിഷം കഴിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന ഒരാളുടെയും തൂങ്ങിമരിക്കാൻ ശ്രമിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തിയ ഒരാളുടെയും കൂടെ റിപ്പോർട്ട് പുറത്തു വരാനുണ്ട്.
വെന്റിലേറ്റർ നീക്കം ചെയ്തതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്നു മരിച്ചവരുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു.
ഇതേ തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇതിൽ രണ്ടു മരണങ്ങളിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ ഡോക്ടർമാരുടെ വിദഗ്ധ സമിതിയെ നിയോഗിച്ച് വിശദമായ പഠനം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]