
അയ്മനം നിറയെ ഭംഗി; അയ്മനം കാഴ്ചകൾ കാണാൻ ഒന്നു കറങ്ങിയാലോ
അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മോൾ തിങ്സി’ലൂടെ ലോകശ്രദ്ധയിൽ എത്തിയ അയ്മനത്തിന്റെ കാഴ്ചകൾ കാണാൻ ഒന്നു കറങ്ങിയാലോ. മീനച്ചിലാറിന്റെ കൈവഴികളായ തോടുകൾ വഴി അയ്മനത്തിന്റെ ഗ്രാമീണകാഴ്ചകൾ കാണാൻ അവസരമുണ്ട്.
മനം നിറയെ അയ്മനം കാണാം. കാഴ്ചകൾ
കുമരകം ചീപ്പുങ്കലിൽനിന്നു ബോട്ടുകളിൽ ഇടത്തോടുകളിലൂടെ യാത്ര ചെയ്യാം. ചീപ്പുങ്കൽ– മണിയാപറമ്പ് ബോട്ട് റൂട്ടിലുടെ യാത്ര ചെയ്താണ് ഇടത്തോോടുകളിലേക്ക് എത്തുന്നത്.
ദേശാടനപ്പക്ഷികൾ, ആമ്പലുകൾ നിറഞ്ഞ പ്രദേശങ്ങൾ, പാടശേഖരങ്ങൾ തുടങ്ങിയ കാഴ്ചകൾ യാത്രയിൽ ആസ്വദിക്കാം. ഗ്രാമീണജീവിതവും യാത്രയിൽ കാണാം.
കരയിൽ ഇറങ്ങി പ്രദേശങ്ങളും കാണാം. നാട്ടുരുചികൾ ആസ്വദിക്കാനും സൗകര്യമുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായുള്ള പായനെയ്ത്ത്, ചൂണ്ടയിടൽ, ഓലമെടച്ചിൽ തുടങ്ങിയ ഗ്രാമീണകാഴ്ചകൾ കാണാം.
മരങ്ങൾ തണലൊരുക്കുന്ന തോടുകൾ വഴിയുള്ള യാത്ര തന്നെ മനോഹരം. വഴി
കോട്ടയത്തുനിന്ന് കുമരകം റൂട്ടിൽ ചീപ്പുങ്കലിൽ എത്താം.
കോട്ടയത്തുനിന്ന് 19 കിലോമീറ്ററാണ് ചീപ്പുങ്കലിലേക്ക്. ചീപ്പുങ്കലിൽനിന്ന് ഓപ്പറേറ്റർമാരുടെ ബോട്ടുകൾ ലഭിക്കും.
ഒന്നു മുതൽ 4 മണിക്കൂർ വരെയുള്ള പാക്കേജുകൾ ലഭ്യമാകും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ അനുയോജ്യമായ ബോട്ട് യാത്രാ പാക്കേജുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
∙ തോടുകളിൽ നല്ല ആഴമുണ്ട്.
വെള്ളത്തിൽ ഇറങ്ങാതിരിക്കുന്നത് അഭികാമ്യം.
∙ ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് ബോട്ട് യാത്ര നടത്താം.
∙ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം.
∙ മാലിന്യം ജലാശയങ്ങളിൽ തള്ളരുത്.
∙ മഴ, ഇടിമിന്നൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
∙ ചീപ്പുങ്കലിൽ വാഹന പാർക്കിങ് സൗകര്യമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]