
കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടിത്തത്തിനു പിന്നാലെ 4 മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി; പുക ശ്വസിച്ച് മരിച്ചതെന്ന് ആരോപണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പിന്നാലെ നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്ന് വിവരം. അതേസമയം, ഇവരുടെ മരണം തീപിടിത്തത്തെ തുടർന്നാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. വയനാട് കോട്ടപ്പടി സ്വദേശിനി പുക ശ്വസിച്ച് മരിച്ചതായി ടി. സിദ്ദിഖ് എംഎൽഎ ആരോപിച്ചു. ആശുപത്രിയിൽനിന്ന് മാറ്റുന്നതിനിടെയാണ് ഇവർ മരിച്ചതെന്നും സിദ്ദിഖ് പറഞ്ഞു.
പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ മാറ്റിയെന്നാണ് അധികൃതർ പറഞ്ഞത്. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീയും പുകയും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
യുപിഎസ് റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. തീപിടിത്തത്തെ തുടർന്ന് യുപിഎസ് പൊട്ടിത്തെറിച്ചിരുന്നു. അഞ്ഞൂറോളം രോഗികൾ ഈ സമയം ആശുപത്രിയിലുണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലെ തന്നെ മറ്റ് വാർഡുകളിലേക്കും സമീപത്തെ ആശുപത്രികളിലേക്കും മാറ്റിയെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.