യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ സുധാകരൻ ഡൽഹിയിൽ, ഹൈക്കമാൻഡുമായി ചർച്ച; അഭ്യൂഹങ്ങൾ ശക്തം
ന്യൂഡൽഹി ∙ കെപിസിസി അധ്യക്ഷനെ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഹൈക്കമാൻഡുമായി ചർച്ച നടത്തി കെ.സുധാകരൻ. വെള്ളിയാഴ്ച വൈകിട്ടു യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലായിരുന്നു യോഗം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്തു . കോഴിക്കോട്ട് വെള്ളിയാഴ്ച നടന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെയാണ് സുധാകരൻ ഡൽഹിയിലെത്തിയത്.
കെപിസിസിയിൽ ട്രഷറർ ഉൾപ്പെടെ പദവികൾ ഒഴിഞ്ഞുകിടക്കുന്നതും സംസ്ഥാന കമ്മിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും സുധാകരൻ നേതൃത്വത്തിനു മുന്നിൽ വച്ചെന്നാണ് വിവരം. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ സുധാകരൻ ഡൽഹിക്കു വന്നതോടെ അധ്യക്ഷ പദവിയിൽ മാറ്റമുണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
സുധാകരനെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചതാണെന്നും പ്രചാരണമുണ്ടായി. എന്നാൽ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങൾക്ക് മുൻപു തന്നെ അനുമതി തേടിയിരുന്നെന്നും അതു പ്രകാരമാണ് ഡൽഹിക്കു വന്നതെന്നുമാണ് സുധാകരന്റെ വിശ്വസ്തർ പറഞ്ഞു. എംപിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എംഎൽഎമാരായ റോജി എം.ജോൺ, സണ്ണി ജോസഫ് എന്നിവരുടെ പേരുകളാണ് സുധാകരനു പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]