
ദില്ലി: വണ്‍പ്ലസ് നോര്‍ഡ് സിഇ 4 സ്മാര്‍ട്ട്ഫോണിന്റെ പിന്‍ഗാമിയായ വണ്‍പ്ലസ് നോര്‍ഡ് സിഇ 5 (OnePlus Nord CE 5) സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കിയേക്കുമെന്ന് സൂചന. വണ്‍പ്ലസ് നോര്‍ഡ് സിഇ 5, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (BIS) വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയില്‍ ഉടന്‍ ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. നോര്‍ഡ് സിഇ 5-ന്റെ ഡിസൈന്‍ അടക്കമുള്ള ചില ഫീച്ചറുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് വെബ്സൈറ്റില്‍ CPH2717 എന്ന മോഡല്‍ നമ്പറോടെയാണ് ഹാന്‍ഡ്സെറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നും 91 മൊബൈല്‍സ് റിപ്പോര്‍ട്ട് ചെയ്തു. വണ്‍പ്ലസ് നോര്‍ഡ് സിഇ 5-ന്റെ ഇന്ത്യന്‍ വേരിയന്റിന്റെ മോഡല്‍ നമ്പറാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വണ്‍പ്ലസ് നോര്‍ഡ് സിഇ 5 മൊബൈല്‍ മെയ് മാസം ലോഞ്ച് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
വണ്‍പ്ലസ് നോര്‍ഡ് സിഇ 5- പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍
വണ്‍പ്ലസ് നോര്‍ഡ് സിഇ 5 സ്മാര്‍ട്ട്ഫോണിന് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റോടെ 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഫ്ലാറ്റ് ഓലെഡ് ഡിസ്പ്ലെയാണ് പ്രതീക്ഷിക്കുന്നത്. ഡൈമന്‍സിറ്റി 8350 ചിപ്സെറ്റ്, 8 ജിബി റാം, 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ്, കരുത്തുറ്റ 7,100 എംഎഎച്ച് ബാറ്ററി, 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്, സോണി എല്‍വൈറ്റി-600 അല്ലെങ്കില്‍ ഐഎംഎക്സ്882 സെന്‍സര്‍ സഹിതം 50 എംപി പ്രധാന ക്യാമറ, 60 ഫ്രെയിം പെര് സെക്കന്‍ഡ് വരെ 4കെ വീഡിയോ റെക്കോര്‍ഡിംഗ്, 8 എംപി ഐഎംഎക്സ്355 സെന്‍സര്‍ സഹിതം 8 എംപി അള്‍ട്രാവൈഡ് ലെന്‍സ്, 16 എംപി സെല്‍ഫി ക്യാമറ എന്നിവ വണ്‍പ്ലസ് നോര്‍ഡ് സിഇ 5ന് പ്രതീക്ഷിക്കുന്നു.
അതേസമയം മുന്‍ഗാമിയായ നോര്‍ഡ് സിഇ 4-ല്‍ നിന്ന് വ്യത്യസ്തമായ ഡിസൈനിലാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 5 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തുക എന്നും സൂചനയുണ്ട്. എന്നാല്‍ നോര്‍ഡ് സിഇ 5 മൊബൈലിന്റെ ഇന്ത്യയിലെ വില സൂചനകള്‍ പുറത്തുവന്നിട്ടില്ല. 2024 ഏപ്രിലായിരുന്നു മുന്‍ മോഡലായ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]